സാങ്കേതിക തകരാര്‍; പരിശീലന വിമാനം പുതുക്കോട്ട-തിരുച്ചിറപ്പള്ളി ദേശീയപാതയിലിറക്കി, ഗതാഗതം സ്തംഭിച്ചു
തിരുച്ചിറപ്പള്ളി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം ദേശീയപാതയിലിറക്കി. പരിശീലനത്തിനായി ഉപയോഗിക്കുന്ന സെസ്‌ന വിഭാഗത്തില്‍പെട്ട ചെറുവിമാനമാണ് പുതുക്കോട്ട-തിരുച്ചിറപ്പള്ളി ദേശീയപാതയിലിറക്കിയത്.
വ്യാഴാഴ്ച്ചയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവസമയത്ത് ദേശീയപാതയില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. എന്താണ് അടിയന്തര ലാന്‍ഡിങിന് കാരണമെന്ന് വ്യക്തമായിട്ടില്ല. ലാന്‍ഡിങിനിടെ വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. സേലത്തെ എക്വീര്‍ ഫ്‌ലൈയിംഗ് ക്ലബ്ബിന്റെ സെസ്ന വിമാനമാണ് അപകടത്തില്‍പെട്ടത്.
സംഭവമറിഞ്ഞ് പുതുക്കോട്ടൈ ജില്ലാ പൊലിസ് ഉദ്യോഗസ്ഥരും ട്രിച്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
വിമാനത്തിന്റെ വിശദമായ സാങ്കേതിക പരിശോധനയ്ക്ക് ശേഷം മാത്രമേ സംഭവത്തിന് പിന്നിലെ യഥാര്‍ഥ വിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എഞ്ചിന്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന.
സംഭവത്തിന് പിന്നാലെ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. നാട്ടുകാര്‍ വിമാനം തള്ളിമാറ്റാന്‍ ഉള്‍പ്പെടെ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
English Summary: A training aircraft made an emergency landing on a national highway in Tamil Nadu following a technical glitch, leading to major traffic disruption. The pilot managed to safely land the aircraft on the highway, averting a possible disaster. Authorities quickly reached the spot and diverted vehicles to ease the traffic congestion. No casualties or major damages were reported. The incident has raised concerns about aviation safety and emergency preparedness in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."