HOME
DETAILS

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

  
Web Desk
November 14, 2025 | 6:37 AM

sir is winning  congress reacts after setback in bihar

ന്യൂഡല്‍ഹി: ബിഹാറിലെ മോശം പ്രകടനത്തിന് പിന്നാലെ പ്രതികണവുമായി കോണ്‍ഗ്രസ്. തിരിച്ചടിക്ക് കാരണം എസ്.ഐ.ആറെന്ന് പാര്‍ട്ടി നേതാവ് ഉദിത് രാജ് എക്‌സില്‍ കുറിച്ചു. എസ്.ഐ.ആറാണ് വിജയത്തിലേക്ക് നീങ്ങുന്നത്- അദ്ദേഹം എക്‌സില്‍ കുറിച്ചതിങ്ങനെ. 

വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. ബിഹാറില്‍ തുടര്‍ഭരണം ഉറപ്പിച്ച് മുന്നേറുകയാണ് എന്‍.ഡി.എ. 190ലേറെ സീറ്റുകളിലാണ് അവസാനം കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് എന്‍.ഡി.എ ലീഡ് ചെയ്യുന്നത്. 84 സീറ്റുകളില്‍ ബി.ജെ.പിയും 77 സീറ്റുകളില്‍ ജെ.ഡി.യുവുമാണ്. ഇന്‍ഡ്യ സഖ്യം നിലവില്‍ 50 സീറ്റുകളില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. 

കഴിഞ്ഞ വര്‍ഷം 19 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ നിലവില്‍ ലീഡ് ചെയ്യുന്നത് 5 ഇടത്ത് മാത്രമാണ്. തുടക്കത്തില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്ന തേജസ്വി യാദവിന്റെ ആര്‍.ജെ.ഡി പിറകിലേക്ക് പോവുന്നതാണ് കാണുന്നത്. 35 സീറ്റുകളില്‍ മാത്രമാണ് ആര്‍.ജെ.ഡി മുന്നില്‍ നില്‍ക്കുന്നത്. 

dr udit congress.jpg

ബിഹാറില്‍ എസ്.ഐ.ആറിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വോട്ടര്‍ അധികാര്‍ യാത്ര നടത്തിയിരുന്നു. ബിഹാറിലെ ഗ്രാമങ്ങളിലൂടെ കടന്നുപോയ രാഹുല്‍ ഗാന്ധിയുടെ യാത്ര കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയാണ് നല്‍കിയത്. എന്നാല്‍, ബിഹാറില്‍ താഴെത്തട്ടില്‍ പോലും ഇതൊന്നും സ്വാധീനിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇന്‍ഡ്യ സഖ്യത്തില്‍ ആര്‍.ജെ.ഡിക്ക് മാത്രമാണ് ബിഹാറില്‍ അല്‍പമെങ്കിലും പിടിച്ച് നില്‍ക്കാനായത്. ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പടെ ആര്‍ക്കും കഴിഞ്ഞ വര്‍ഷത്തെ നേട്ടം ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.

after facing a setback in the bihar elections, the congress responds by stating that “sir is winning,” signaling confidence in leadership despite the results. get the latest political reactions and updates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നിന് തീവില; യുഎഇയിൽ സ്വർണ്ണത്തിന് പകരം വജ്രാഭരണങ്ങളിലേക്ക് കണ്ണ് നട്ട് പ്രവാസികൾ

uae
  •  19 hours ago
No Image

അവസാനശ്വാസത്തിലും പറഞ്ഞത് 'ഞാന്‍ ഇന്ത്യക്കാരന്‍'; ചൈനക്കാരനെന്ന് പറഞ്ഞ് ഡെറാഡൂണില്‍ എം.ബി.എ വിദ്യാര്‍ഥിയെ അടിച്ചുകൊന്നു

National
  •  19 hours ago
No Image

റോഡ് നിര്‍മാണത്തിനിടെ കുഴിച്ച കുഴിയില്‍ വീണ് കാല്‍നടയാത്രക്കാരന്‍ മരിച്ചു

Kerala
  •  20 hours ago
No Image

വടകരയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഥാര്‍ ജീപ്പ് ഇടിച്ചു വീട്ടമ്മ മരിച്ചു

Kerala
  •  20 hours ago
No Image

കളിക്കുന്നതിനിടെ കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  20 hours ago
No Image

തെരുവുനായകളെ പിടിക്കാൻ കാംപസുകളിൽ നോഡൽ ഓഫിസർ; നിർദേശിച്ച് യുജിസി

Kerala
  •  21 hours ago
No Image

ഏഴു വർഷത്തിനിടെ ആമത്തൊട്ടിലിൽനിന്ന് വിരിഞ്ഞിറങ്ങിയത് മൂന്നുലക്ഷം കുഞ്ഞുങ്ങൾ

Kerala
  •  21 hours ago
No Image

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടങ്ങള്‍

Kerala
  •  21 hours ago
No Image

UAE Sports: കായിക മേഖലയില്‍ ഏറ്റവുമധികം മെഡലുകള്‍ നേടിയ വര്‍ഷമായി 2025

uae
  •  21 hours ago
No Image

തദ്ദേശം; രാജിവച്ച സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് പിന്നീട്; മറ്റിടങ്ങളിൽ ഉടൻ

Kerala
  •  21 hours ago