സൗദിയുടെ ആകാശത്തും ഇനി പറക്കും ടാക്സികൾ, യുഎസ് കമ്പനിയുമായി കരാർ ആയി
റിയാദ്: ദുബൈയിലേത് പോലെ പറക്കും ടാക്സികൾ രംഗത്തിറക്കാൻ തീരുമാനിച്ചു സൗദിയും. ഇതിന്റെ ഭാഗമായി ജോബി ഏവിയേഷൻ (Joby Aviation)യും സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA)യും ധാരണാപത്രം (MoU) ഒപ്പുവെച്ചതായി അധികൃതർ അറിയിച്ചു. ജോബിയുടെ പുതിയ എയർ ടാക്സി വിമാനങ്ങൾക്ക് സൗദിയിൽ റെഗുലേറ്ററി അംഗീകാരം ഒരുക്കുന്നതിനായി അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) സർട്ടിഫിക്കേഷൻ പ്രോട്ടോക്കോളുകളാകും അടിസ്ഥാനമാക്കുന്നത്.
ഈ പദ്ധതിയിലൂടെ യുഎസ്, യുകെ, യുഎഇ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയ്ക്ക് പിന്നാലെ ജോബിയുടെ എയർ ടാക്സി പ്രവർത്തനം തുടങ്ങുന്ന രാജ്യമായി സൗദി മാറും.
മൂന്ന് പ്രധാന മേഖലകളിലാണ് സഹകരണം നടക്കുക
* റെഗുലേറ്ററി ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള സാങ്കേതിക സഹായം
*FAA ടൈപ്പ് സർട്ടിഫിക്കേഷൻ സ്റ്റാൻഡേർഡിന്റെ സ്ഥിരീകരണം
* പൈലറ്റ് ലൈസൻസിംഗ്, പരിപാലനം, എയർസ്പേസ് മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തന ചട്ടങ്ങൾ സൃഷ്ടിക്കൽ
രാജ്യത്തിന്റെ ആഡ്വാൻസ്ഡ് എയർ മൊബിലിറ്റി (AAM) ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഈ പങ്കാളിത്തം നിർണായക ഘട്ടമാണെന്ന് GACA എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ സുലൈമാൻ ബിൻ സാലെ അൽ മുഹൈമിദി പറഞ്ഞു. നവീന സാങ്കേതികവിദ്യകൾ സൗദിയിലേക്ക് കൊണ്ടുവരുന്നതിന് പുറമെ അവ നിലനിർത്താൻ ആവശ്യമായ അറിവും കഴിവും വളർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം- അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി ഗതാഗത മേഖല ഭാവിയിലെ ഹരിത സാങ്കേതികവിദ്യകളിലേക്ക് വേഗം മാറി കൊണ്ടിരിക്കുകയാണെന്നതിന് ഏറ്റവും പുതിയ തെളിവാണ് ഈ കരാർ.
Joby Aviation and Saudi Arabia’s General Authority of Civil Aviation (GACA) have signed a memorandum of understanding to facilitate the introduction of electric air taxi services in the country. The agreement will use US Federal Aviation Administration (FAA) certification protocols to underpin a regulatory approval process for Joby’s aircraft in Saudi Arabia
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."