HOME
DETAILS
MAL
ഓണസമൃദ്ധി: ജില്ലയില്‍ 89 പച്ചക്കറി വിപണികള്‍
backup
September 09 2016 | 02:09 AM
കോട്ടയം :കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റേയും ഹോര്‍ട്ടി കോര്പ്പ,് വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂഡ്സ് പ്രൊമോഷന് കൗണ്‍സില്‍ എന്നിവയുടേയും ആഭിമുഖ്യത്തില്‍ 89 ഓണസമൃദ്ധി വില്പന ശാലകള്‍ ജില്ലയില്‍ ഇന്ന് മുതല്‍ 13 വരെ പ്രവര്‍ത്തിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഓണ സമൃദ്ധി വിപണിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വൈക്കം നഗരസഭ അങ്കണത്തില്‍ സി. കെ ആശ എം.എല്‍.എ നിര്‍വഹിക്കും.
മുന്‍സിപ്പല്‍ ചെയര്മാന് അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ആദ്യ വില്പന നടത്തും. സുരക്ഷിതമായ നാടന്‍ പച്ചക്കറികള്‍ മിതമായ നിരക്കില്‍ ജനങ്ങളില്‍ എത്തിക്കുന്നതിനാണ് വിപണി തുറന്നിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."