HOME
DETAILS

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ആര്യയുടെ ഓഫിസ് ഇടപെട്ടു, സത്യവാങ്മൂലം എഴുതിവാങ്ങി, തെളിവുകള്‍ പുറത്ത്

  
November 21, 2025 | 6:23 AM

aryas-office-intervened-to-remove-vaishnas-vote-affidavit-evidence-emerges

തിരുവനന്തപുരം: കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടാന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ ഓഫിസിലെ ജീവനക്കാര്‍ ഇടപെട്ടു എന്നതിന്റെ തെളിവ് പുറത്ത്. വൈഷ്ണക്കെതിരായ പരാതിയില്‍ അന്വേഷണ ചുമതലയില്ലാത്ത മേയറുടെ ഓഫിസിലെ രണ്ട് ജീവനക്കാരാണ് വൈഷ്ണ ഹാജരാക്കിയ രേഖകളിലെ വീടുകളിലെത്തി അവിടെ താമസിക്കുന്നവരില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

തദ്ദേശ വോട്ടര്‍പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വൈഷ്ണ സുരേഷിന്റെ വീട്ടു നമ്പരില്‍ ക്രമക്കേടുണ്ടെന്ന സി.പി.എം ബ്രാഞ്ച് അംഗത്തിന്റെ പരാതിയിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

വോട്ടര്‍ പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്ത് വൈഷ്ണ സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷമാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഒഴിവാക്കിയതെന്നും പേര് ഉള്‍പ്പെടുത്തണമെന്നുമായിരുന്നു വൈഷ്ണയുടെ ആവശ്യം.

കേസ് പരിഗണിച്ച സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമായിരുന്നു. സാങ്കേതികത്വത്തിന്റെ പേരില്‍ 24 വയസ്സുള്ള ഒരു യുവതിക്ക് മത്സരിക്കാന്‍ അവസരം നിഷേധിക്കുന്നത് അനീതിയാണെന്ന് കോടതി നിരീക്ഷിച്ചു. പിന്നാലെ വൈഷ്ണ സുരേഷിന് വോട്ട് ചെയ്യാനും മത്സരരംഗത്ത് തുടരാനും അനുമതി നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ണ്ണായക ഉത്തരവിറക്കി. നേരത്തെ വോട്ടര്‍ പട്ടികയില്‍ നിന്ന് വൈഷ്ണ സുരേഷിന്റെ പേര് നീക്കം ചെയ്ത നടപടി കമ്മിഷന്‍ റദ്ദാക്കിയിരുന്നു. 

വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നില്‍ മേയര്‍ ആര്യാ രാജേന്ദ്രനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ ഇന്നലെ ആരോപിച്ചിരുന്നു. പതിമൂന്നിന് രാത്രി മേയര്‍ നഗരസഭയില്‍ വന്നെന്നും അവരുടെ സമ്മര്‍ദത്തിന്റെ ഫലമായി പേര് വെട്ടിച്ചു എന്നൊരു വാര്‍ത്ത നഗരസഭയിലുള്ള കോണ്‍ഗ്രസ് യൂനിയന്റെ ആളുകള്‍ തങ്ങളോട് സൂചിപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. കാര്യങ്ങളൊക്കെ അന്വേഷിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

അതേസമയം, വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സി.പി.എം ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചു. തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.എം നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സി.പി.എമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവര്‍ത്തിയില്‍ പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

English summary:  Evidence has emerged showing that staff from Thiruvananthapuram Mayor Arya Rajendran’s office intervened to remove Congress candidate Vaishna Suresh’s name from the voter list in the Muttada ward. Two staff members from the Mayor’s office—who had no authority in the investigation—visited houses listed in Vaishna’s submitted documents and collected affidavits from residents. Visual proof of this has now been released.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേത്രത്തില്‍ വെച്ച് മകളെ നരബലി നല്‍കാന്‍ അമ്മയുടെ ശ്രമം, ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പൊലിസ്; മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ 

National
  •  29 minutes ago
No Image

നിർമ്മാണപ്പിഴവ്; രണ്ടാമത് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെ ഫാക്ടറിയിലേക്ക് തിരിച്ചയച്ചു

National
  •  an hour ago
No Image

തൃശൂരില്‍ തിയേറ്റര്‍ ഉടമയ്ക്കും ഡ്രൈവര്‍ക്കും വെട്ടേറ്റു; സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന, ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 hours ago
No Image

പള്ളികളിൽ ക്യാമറ സ്ഥാപിക്കാൻ ഇനി പ്രത്യേക നിയമം; ഇമാമുമാർക്ക് കർശന നിർദ്ദേശം

Kuwait
  •  2 hours ago
No Image

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ദുബൈ-ഷാർജ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം; വേഗപരിധി 80 km/hr ആയി കുറച്ചു

uae
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുഖ്യ ആസൂത്രകന്‍ പത്മകുമാര്‍, സാമ്പത്തിക നേട്ടമുണ്ടാക്കി, പോറ്റിയുമായി ഗൂഢാലോചന നടത്തി; അന്വേഷണസംഘത്തിന്റെ നിര്‍ണായക കണ്ടെത്തല്‍ 

Kerala
  •  3 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വംബോര്‍ഡ് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും

Kerala
  •  3 hours ago
No Image

പി.വി അന്‍വറിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്

Kerala
  •  4 hours ago
No Image

ഇന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കും

Kerala
  •  4 hours ago
No Image

കരിപ്പൂർ സ്വർണക്കടത്ത്: പൊലിസും കസ്റ്റംസും നേർക്കുനേർ; പൊലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ് ഹൈക്കോടതിയിൽ

Kerala
  •  4 hours ago