HOME
DETAILS

കോഴിക്കോട് ഒരു ബൂത്തിലെ പകുതിയോളം പേര്‍ എസ്‌ഐആര്‍ പട്ടികയില്‍ നിന്നു പുറത്ത്‌ ; ബിഎല്‍ഒയുടെ പിഴവ് കാരണമെന്ന് നാട്ടുകാരുടെ പരാതി

  
Web Desk
January 07, 2026 | 3:27 AM

voter list revision error sparks complaint in kozhikode

 


കോഴിക്കോട്: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്റെ ആപ്പില്‍ അപ് ലോഡ് ചെയ്യുന്നതില്‍ ബിഎല്‍ഒക്ക് പിഴവ് സംഭവിച്ചതായി പരാതി. കോഴിക്കോട് കുറ്റ്യാടി പഞ്ചായത്തിലെ 106ാം ബൂത്തിലെ വോട്ടര്‍മാരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

അഞ്ഞൂറോളം ആളുകളാണ് എസ്‌ഐആര്‍ പ്രകാരം പ്രസിദ്ധീകരിച്ച പട്ടികയില്‍ നിന്നു പുറത്തായിരിക്കുന്നത്. ഇതോടെ ഇവര്‍ ഹിയറിങിന് പോകേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ്. എസ്‌ഐആറിന്റെ പൂരിപ്പിച്ച ഫോറം ബിഎല്‍ഒ ആപ്പില്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ പിഴവ് സംഭവിച്ചതാണെന്നാണ് ആരോപണം.

 2002ല്‍ വോട്ടുണ്ടായിരുന്നവരുടെ ബന്ധുക്കളുടെ രേഖകള്‍ തെറ്റായ രീതിയില്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്തുവെന്നും ഇതോടെ ഇത്രയും ആളുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നു പുറത്തായെന്നുമാണ് നാട്ടുകാരുടെ വാദം. അതേസമയം ബിഎല്‍ഒക്കെതിരെ ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പടെ പരാതി നല്‍കിയിരിക്കുകയാണ് ജനപ്രതിനിധികള്‍.

 

Residents of Kozhikode’s Kutyadi panchayat have complained of errors in uploading details to the Election Commission’s app during the intensive voter list revision process, allegedly by the Booth Level Officer (BLO). Voters from Booth No. 106 claim that around 500 names were excluded from the draft list published under the SIR process, forcing them to appear for hearings. The issue is alleged to have occurred due to incorrect uploading of forms and documents, including records of relatives of voters who were enrolled before 2002. Locals and elected representatives have raised the matter, and complaints have been submitted to the District Collector seeking corrective action.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി മുഖം മറച്ച് ജ്വല്ലറികളില്‍ കയറാനാവില്ല; ബിഹാറിലെ സ്വര്‍ണക്കടകളില്‍ പുതിയ സുരക്ഷാ നിയമം നിലവില്‍ വന്നു

National
  •  8 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം; ആയുധമാക്കാൻ വിവാദങ്ങളും ആരോപണങ്ങളും

Kerala
  •  8 hours ago
No Image

സമസ്ത സെൻ്റിനറി ക്യാംപ്; 33,313 പേരെ നയിക്കാൻ സജ്ജരായി 939 കോഡിനേറ്റർമാർ

Kerala
  •  8 hours ago
No Image

കോൺഗ്രസുമായി ബി.ജെ.പിക്ക് സഖ്യം; മഹാരാഷ്ട്രയിൽ ശിവസേന ഇടയുന്നു

National
  •  8 hours ago
No Image

റഷ്യൻ കപ്പലടക്കം രണ്ട് എണ്ണ ടാങ്കറുകൾ യു.എസ് പിടിച്ചെടുത്തു

International
  •  8 hours ago
No Image

വേണുവിന്റെ മരണം: ചവറ മുതല്‍ മെഡിക്കല്‍ കോളജ് വരെ നീളുന്ന വന്‍ അനാസ്ഥ; അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

Kerala
  •  9 hours ago
No Image

സിറോ മലബാർ സഭ ആസ്ഥാനത്തെത്തി വി.ഡി സതീശൻ; സഭാ നേതൃത്വവുമായി നിർണായക ചർച്ച 

Kerala
  •  9 hours ago
No Image

ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കെ വിദേശത്തുനിന്നെത്തി; മൂവാറ്റുപുഴ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍

Kerala
  •  9 hours ago
No Image

UAE Weather: റാസല്‍ഖൈമയിലും ഫുജൈറയിലും കനത്ത മഴ; ജബല്‍ ജെയ്‌സില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി 

Weather
  •  9 hours ago
No Image

ബി.എൽ.ഒമാരായി പോയ അധ്യാപകർക്ക് പകരം ആളില്ല; വി.എച്ച്.എസ്.എസുകളിൽ പഠനം താളംതെറ്റി

Kerala
  •  9 hours ago