എസ്.ഐ.ആർ: അമർത്യാ സെന്നിനും ഷമിക്കും ഹിയറിങ് നോട്ടിസ്
ന്യൂഡൽഹി: പശ്ചിമബംഗാളിൽ നടന്നുവരുന്ന വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആർ) ചോദ്യംചെയ്ത് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് സുപ്രിംകോടതിയെ സമീപിച്ചിരിക്കെ, സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അമർത്യാ സെന്നിനും ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ.
തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് ഇക്കാര്യം അറിയിച്ചത്. ബോൽപൂരിലെ സെന്നിന്റെ വസതിയിലേക്ക് നോട്ടിസ് എത്തിയില്ലെങ്കിലും ഹിയറിങ്ങിന് ഹാജരാവേണ്ടവരുടെ കൂട്ടത്തിൽ അദ്ദേഹവുമുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു. രവീന്ദ്രനാഥ് ടാഗോർ സ്ഥാപിച്ച ശാന്തിനികേതനിലാണ് അമർത്യ സെൻ വോട്ട് രേഖപ്പെടുത്തുന്നത്. 2014ലാണ് അദ്ദേഹം അവസാനമായി വോട്ട് ചെയ്തത്.
ഉത്തർപ്രദേശിലെ അമ്രോഹ സ്വദേശിയാണ് ഷമി. ക്രിക്കറ്റുമായി ബന്ധപ്പെട്ട് 2005ലാണ് താരം ബംഗാളിലെത്തിയത്. 2008 മുതൽ അദ്ദേഹം സംസ്ഥാനത്ത് സ്ഥിരതാമസക്കാരനും അവിടത്തെ വോട്ടറുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."