'വോട്ട് ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന പണം വാങ്ങാതിരിക്കണ്ട, അതുകൊണ്ട് നിങ്ങള്‍ക്ക് ടോയ്‌ലറ്റുകള്‍ നിര്‍മിക്കാം' വോട്ടര്‍മാരോട് ഉവൈസി
ലാത്തൂര്‍: തെരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാരെ പാട്ടിലാക്കാന്‍ പണം വിതരണം ചെയ്യുന്ന ബി.ജെ.പി ഉള്‍പെടെ പാര്‍ട്ടി നിലപാടിനെ പരിഹസിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി.
തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ വിതരണം ചെയ്യുന്ന പണം സ്വീകരിക്കുന്നതില്‍ വോട്ടര്‍മാര്‍ മടി കാണിക്കേണ്ടതില്ലെന്നും അതു കൊണ്ട് ശൗചാലയങ്ങള്‍ നിര്‍മിക്കാമെന്നും അദ്ദേഹം തുറന്നടിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എ.ഐ.എം.ഐ.എം മത്സരരംഗത്തേക്ക് വന്നതിനു ശേഷമാണ് എതിരാളികളായ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാര്‍ക്കിടയില്‍ പണം വിതരണം ചെയ്യാന്‍ തുടങ്ങിയത്. ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ലായിരുന്നെങ്കില്‍ പണം വിതരണം ചെയ്യില്ലായിരുന്നു. ആ പണം നിങ്ങള്‍ സ്വീകരിക്കുക, അത് അധാര്‍മ്മികവും 'ഹറാം' (നിയമവിരുദ്ധവും) ആണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, അത് ടോയ്ലറ്റുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുക' അദ്ദേഹം പ്രസംഗംത്തിനിടെ പറഞ്ഞു.
ശക്തമായ രാഷ്ട്രീയ നേതൃത്വം കെട്ടിപ്പടുക്കാന്‍ അദ്ദേഹം മുസ്‌ലിംകള്‍ ഉള്‍പെടെ ന്യൂനപക്ഷങ്ങളോട് ആഹ്വാനം ചെയ്തു,
ദലിതരും മുസ്‌ലിംകളും ദരിദ്ര ജനസംഖ്യയുടെ വലിയൊരു വിഭാഗമാണ്, എന്നിട്ടും വികസനം അവരുടെ പ്രദേശങ്ങളില്‍ എത്തിയിട്ടില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ബിജെപി ദേശീയതയെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ കര്‍ഷകര്‍ മരിക്കുന്നു, രാജ്യത്തെ യുവാക്കള്‍ തൊഴിലില്ലാത്തവരാണ്, എന്നാല്‍ ബി.ജെ.പി സംസാരിക്കുന്നത് ലവ് ജിഹാദിനെക്കുറിച്ചാണ്,' അദ്ദേഹം പറഞ്ഞു.
മോദി തന്നെ പ്രീതിപ്പെടുത്താന്‍ തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന് പറയുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും മൗനം പാലിക്കുന്നുവെന്നും ഉവൈസി ആരോപിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ 'മാസി ലഡ്കി ബഹിന്‍' പദ്ധതിക്ക് സ്ഥിരമായ കുറവ് ഉണ്ടായിട്ടുണ്ടെന്ന് എ.ഐ.എം.ഐ.എം മേധാവി ചൂണ്ടിക്കാട്ടി.
'സര്‍ക്കാര്‍ 9.30 ലക്ഷം കോടി രൂപയുടെ വായ്പ എടുത്തിരുന്നു. കടം ആര് തിരിച്ചടയ്ക്കും?' അദ്ദേഹം ചോദിച്ചു.
ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരേയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു, അമ്മാവനും രാഷ്ട്രീയ ഉപദേഷ്ടാവുമായ ശരദ് പവാറിനോട് വിശ്വസ്തത പുലര്‍ത്താത്ത വ്യക്തിക്ക് എങ്ങനെ ജനങ്ങളോട് വിശ്വസ്തത പുലര്‍ത്താന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. പള്ളികള്‍ പൂട്ടാനും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദര്‍ഗകളുടെ ഉടമസ്ഥാവകാശത്തെ വെല്ലുവിളിക്കാനും വഖഫ് (ഭേദഗതി) നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
aimim chief asaduddin owaisi criticises bjp and rival parties for distributing money to voters during elections while addressing a rally ahead of local body polls in latur, maharashtra.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."