HOME
DETAILS

ഒമാന്‍ പൗരത്വം: അപേക്ഷാ ഫീസുകളില്‍ വലിയ മാറ്റം; വ്യവസ്ഥകളും ചട്ടങ്ങളും പരിഷ്‌കരിച്ചു

  
January 07, 2026 | 7:22 AM

oman citizenship application fees rules 2026

മസ്‌കത്ത്: ഒമാന്‍ പൗരത്വം (Omani Nationaltiy) ലഭിക്കുന്നതിനുള്ള അപേക്ഷാ ഫീസുകളും അനുബന്ധ നിബന്ധനകളും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് വ്യത്യസ്തമായ ഫീസുകളാണ് നിശ്ചയിച്ചിരിക്കുന്നത്.

പ്രധാന ഫീസുകള്‍:

* നാച്ചുറലൈസേഷന്‍ വഴിയുള്ള പൗരത്വം: ഒമാന്‍ പൗരത്വത്തിന് നേരിട്ട് അപേക്ഷിക്കുന്നവര്‍ക്ക് 600 ഒമാനി റിയാല്‍ ആണ് ഫീസ്.
* ഒമാനി പൗരനെ വിവാഹം ചെയ്ത വിദേശ വനിതകള്‍: ഒമാനി പൗരനെ വിവാഹം ചെയ്ത വിദേശ വനിതകള്‍ക്കും, ഒമാനി പൗരന്റെ വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാന്‍ 300 ഒമാനി റിയാല്‍ മതിയാകും.

അപേക്ഷാ നിബന്ധനകള്‍:

* ഭാഷാ പരിജ്ഞാനം: പൗരത്വത്തിനായി അപേക്ഷിക്കുന്നവര്‍ വകുപ്പ് നിശ്ചയിക്കുന്ന ഭാഷാ പരീക്ഷകളില്‍ (അറബിക് ഉള്‍പ്പെടെ) പങ്കെടുക്കണം.
* രേഖകള്‍: അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന എല്ലാ രേഖകളും അറബിക് ഭാഷയിലായിരിക്കണം.
* സ്വഭാവ സര്‍ട്ടിഫിക്കറ്റ്: അപേക്ഷകര്‍ സദ്‌സ്വഭാവമുള്ളവരായിരിക്കണം. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാകരുത്.

ഒമാനി പൗരനെ വിവാഹം ചെയ്ത വിദേശ വനിതകള്‍ക്ക്:

വിദേശ വനിതകള്‍ക്ക് ഒമാന്‍ പൗരത്വം ലഭിക്കാന്‍ താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കണം:
* വിവാഹം ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയോടെ ആയിരിക്കണം.
* വിവാഹത്തിന് ശേഷം കുറഞ്ഞത് 10 വര്‍ഷമെങ്കിലും ഒമാനില്‍ ഭര്‍ത്താവിനോടൊപ്പം താമസിച്ചിരിക്കണം.
* ദമ്പതികള്‍ക്ക് ഒരു മകന്‍ എങ്കിലും ഉണ്ടായിരിക്കണം.

പൗരത്വം പുനഃസ്ഥാപിക്കല്‍ (Restoring Nationaltiy):

നേരത്തെ ഒമാന്‍ പൗരത്വം ഉപേക്ഷിച്ചവര്‍ക്ക് അത് പുനഃസ്ഥാപിക്കാന്‍ അപേക്ഷിക്കാം. എന്നാല്‍ ഇവര്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ഒമാനില്‍ സ്ഥിരതാമസമാക്കിയിരിക്കണം. കൂടാതെ മുന്‍പ് സ്വീകരിച്ച മറ്റൊരു രാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ചതിന്റെ രേഖകളും ഹാജരാക്കണം.
പൗരത്വത്തിനായുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വിശദമായി പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക.

Summary: The Minister of Interior, Sayyid Hamoud bin Faisal Busaidi, issued Ministerial Decision No. 92/2014, detailing the Executive Regulations of the Omani Nationality Law. A fee of RO 600 has been fixed for an application to obtain Omani nationality (through naturalisation) and RO 300 for an application by a foreign woman married to an Omani, or the widow/divorcee of an Omani.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ ഇനി എയർ ടാക്സിയും കാർഗോ ഡ്രോണുകളും; വൻ പദ്ധതിയുമായി എക്സിക്യൂട്ടീവ് കൗൺസിൽ

uae
  •  15 days ago
No Image

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ സൈനികാഭ്യാസം; ആഗോള എണ്ണപ്പാതയിൽ നിയന്ത്രണം

International
  •  15 days ago
No Image

ഭക്ഷണശാല തുടങ്ങാൻ 12 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമം; 19-കാരനും 22-കാരിയും അറസ്റ്റിൽ

International
  •  15 days ago
No Image

600-ലേറെ സിം കാർഡുകൾ വഴി കോടികളുടെ തട്ടിപ്പ്; മുൻ ഓഡിറ്റ് ഡയറക്ടറോട് 8.6 മില്യൺ ദിർഹം തിരികെ നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി 

uae
  •  15 days ago
No Image

ചരക്കുകളുടെ നീക്കം വേഗത്തിലാക്കാന്‍ പുതിയ നടപടി; സംഭരണ സമയം 90 ദിവസമായി

oman
  •  15 days ago
No Image

ദേവാല മലനിരകളിൽ വ്യാപകമായ അനധികൃത സ്വർണ്ണ ഖനനം; മണ്ണും കല്ലും പൊടിക്കാൻ മില്ലുകൾ വരെ, നടപടിയുമായി അധികൃതർ

crime
  •  15 days ago
No Image

പയ്യന്നൂരിൽ പൊലിസിനെ ബോംബെറിഞ്ഞ കേസ്: ശിക്ഷാവിധി വന്ന് ഒരു മാസത്തിനിടെ സിപിഎം കൗൺസിലർക്ക് വീണ്ടും പരോൾ അനുവദിച്ചു

Kerala
  •  15 days ago
No Image

ഒമാനില്‍ ടെലഗ്രാം ചാറ്റ് സേവനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം; നിയന്ത്രണങ്ങള്‍ നീക്കി ടി.ആര്‍.എ

oman
  •  15 days ago
No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കില്ല, അയോഗ്യത തുടരും; തടവും പിഴയും താൽക്കാലികമായി മരവിപ്പിച്ചു

Kerala
  •  15 days ago
No Image

ഇത് പാലല്ല, പച്ചവെള്ളം! യുപിയിലെ സർക്കാർ സ്കൂളിലെ പിഞ്ചുകുട്ടികളോട് ക്രൂരത; മുക്കാൽ ബക്കറ്റ് മലിനജലത്തിൽ രണ്ട് കവർ പാൽ കലർത്തി വിതരണം ചെയ്തു

National
  •  15 days ago