യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം
പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളില്‍ റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയതായി റെയില്‍വേയുടെ അറിയിപ്പ്.
യാത്രാ നിയന്ത്രണമേര്‍പ്പെടുത്തിയ ട്രെയിനകുള്‍ 16307 നമ്പര്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ജനുവരി 7, 14, 21, 28, ഫെബ്രുവരി 4 തിയതികളില്‍ ആലപ്പുഴയില്‍നിന്ന് ആരംഭിക്കുന്ന ഈ ട്രെയിന്‍ കോഴിക്കോടു വരെയേ സര്‍വീസ് നടത്തുകയുള്ളൂ. കോഴിക്കോട്- കണ്ണൂര്‍ ഭാഗത്ത് ട്രെയിന്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കും.
12082 നമ്പര്‍ തിരുവനന്തപുരം - സെന്‍ട്രല്‍ കണ്ണൂര്‍ ജനശതാബ്ദി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 7, 14, 21, 28, ഫെബ്രുവരി 4 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് ആരംഭിക്കുന്ന ഈ ട്രെയിന്‍ കോഴിക്കോടുവരെ മാത്രമേ ഓടുകയുള്ളൂ. കോഴിക്കോട്-കണ്ണൂര്‍ ഭാഗത്ത് സര്‍വീസ് ഭാഗികമായി റദ്ദാക്കും.
56603 നമ്പര്‍ കോയമ്പത്തൂര്‍ ജങ്ഷന്‍-ഷൊര്‍ണൂര്‍ ജങ്ഷന്‍ പാസഞ്ചര്‍ ജനുവരി 21ന് കോയമ്പത്തൂര്‍ ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന ഈ ട്രെയിന്‍ പാലക്കാട് ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.
പാലക്കാട് ജങ്ഷന്‍ ഷൊര്‍ണൂര്‍ ജങ്ഷന്‍ ഭാഗത്ത് സര്‍വീസ് ഭാഗികമായി റദ്ദാക്കും. ചില ട്രെയിന്‍ സര്‍വീസുകളുടെ ആരംഭസ്ഥലത്തിലും മാറ്റം വരുത്തി. 56607 നമ്പര്‍ പാലക്കാട് ജങ്ഷന്‍ നിലമ്പൂര്‍ റോഡ് പാസഞ്ചര്‍ ജനുവരി 11, 18, 26, 27 തിയതികളില്‍ പാലക്കാട് ജങ്ഷനില്‍നിന്ന് യാത്ര ആരംഭിക്കുന്നതിനു പകരം ലക്കിടിയില്‍നിന്ന് രാവിലെ 6.32ന് യാത്രയാരംഭിക്കും.
പാലക്കാട് ജങ്ഷന്‍ ലക്കിടി ഭാഗത്ത് സര്‍വീസ് ഭാഗികമായി റദ്ദാക്കുന്നതാണ്. 66609 നമ്പര്‍ പാലക്കാട് ജങ്ഷന്‍എറണാകുളം ജങ്ഷന്‍ മെമു വണ്ടി ജനുവരി 26ന് പാലക്കാട് ജങ്ഷനുപകരം ഒറ്റപ്പാലത്തുനിന്ന് രാവിലെ 07.57ന് യാത്ര ആരംഭിക്കും. പാലക്കാട് ജങ്ഷന്‍ ഒറ്റപ്പാലം ഭാഗത്ത് സര്‍വീസ് ഭാഗികമായി റദ്ദാക്കപ്പെടും.
Due to track maintenance works in the Palakkad railway division, several train services will face partial cancellations and route changes on select dates in January and February. The Alappuzha–Kannur Express (16307) and Thiruvananthapuram Central–Kannur Jan Shatabdi Express (12082) will operate only up to Kozhikode on January 7, 14, 21, 28, and February 4, with services beyond Kozhikode to Kannur cancelled. The Coimbatore–Shoranur Passenger (56603) on January 21 will terminate at Palakkad Junction. Additionally, the Palakkad–Nilambur Road Passenger (56607) will start from Lakkidi on January 11, 18, 26, and 27, while the Palakkad–Ernakulam MEMU (66609) will start from Ottappalam on January 26, with corresponding sections partially cancelled.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."