വീടിനു തീ പിടിച്ചു അച്ഛനും അമ്മയും മക്കളും മരിച്ചു; മകന്റെ വിവാഹനിശ്ചയത്തിനു പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്
ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗോധ്രയില്‍ ഒരു വീടിന് തീപിടിച്ച് നാലംഗ കുടുംബം മരിച്ചു. ഗോധ്രയിലെ വര്‍ധമാന്‍ ജ്വല്ലേഴ്‌സിന്റെ ഉടമ കമല്‍ ദോഷി (50), ഭാര്യ ദേവല്‍ (45), മക്കളായ ദേവ് (24), രാജ് (22) എന്നിവരാണ് മരിച്ചത്. ദേവിന്റെ വിവാഹ നിശ്ചയത്തിനായി വാപിയിലേക്ക് പോകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇവര്‍ക്ക് അപകടം സംഭവിച്ചത്.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിന് തീപിടിച്ചതെന്നാണ് കരുതുന്നത്. അപകട സമയത്ത് വീടിന്റെ എല്ലാ ജനലുകളും വാതിലുകളും അടച്ചിരുന്നു. വീട് മുഴുവന്‍ പുക നിറഞ്ഞ നിലയിലുമായിരുന്നു. പുക ശ്വസിച്ചാണ് നാല് പേരും മരിച്ചതെന്നാണ് കരുതുന്നതെന്നാണ് ഫയര്‍ ഓഫീസര്‍ മുകേഷ് അഹിര്‍ പറഞ്ഞത്. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് അയല്‍വാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. '
ഇവര്‍ പുക പുറത്തേക്ക് പോകാന്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ഈ സമയത്താണ് വീടിനകത്ത് മുകളിലെ നിലയിലെ മുറിയില്‍ നാല് പേരെയും അബോധാവസ്ഥയില്‍ കണ്ടത്. പിന്നീട് നടത്തിയ പരിശോധനയില്‍ നാല് പേരും മരിച്ചതായും സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
In Godhra, Gujarat, a tragic house fire claimed the lives of a four-member family: Vardhman Jewellers owner Kamal Doshi (50), his wife Deval (45), and their sons Dev (24) and Raj (22). The incident occurred just hours before the family was to leave for Vapi for Dev’s engagement ceremony. The cause of the fire remains unknown. Officials believe the blaze started while the family was asleep. All windows and doors were closed at the time, causing the house to fill with smoke. According to Fire Officer Mukesh Ahir, the victims are believed to have died from smoke inhalation. Neighbours noticed the fire and attempted rescue by breaking the window panes to release the smoke.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."