HOME
DETAILS

പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ ബി.ജെ.പി പുറത്താക്കി

  
Web Desk
November 22, 2025 | 5:54 AM

gopu-paramashivan-bjp-leader-expelled-for-assaulting-live-in-partner

കൊച്ചി: ലിവ് ഇന്‍ പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി എറണാകുളം ജില്ലാ പ്രസിഡന്റ് ഷൈജു അറിയിച്ചു.

ബി.ജെ.പി എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു അറസ്റ്റിലായ ഗോപു പരമേശ്വരന്‍. ലിവ് ഇന്‍ പങ്കാളിയുടെ പരാതിയില്‍ ഗോപുവിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ദേഹമാസകലം പരുക്കേറ്റ യുവതി മര്‍ദനത്തിന്റെ പാടുകളുമായി മരട് പൊലിസ് സ്റ്റേഷനില്‍ എത്തിയാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചായിരുന്നു യുവതിയെ പ്രതി മര്‍ദിച്ചിരുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഗോപു പരമേശ്വരന്‍ യുവതിയും ഒരുമിച്ചായിരുന്നു താമസം. ഇന്നലെ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു  മരട്  സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലിസ് യുവതിയെ കണ്ടെത്തി. ഇതിന് പിന്നാലെ യുവതി സ്റ്റേഷനിലെത്തിയപ്പോഴാണ് ഗോപുവിന്റെ ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലിസിനോട് പറഞ്ഞത്.

ഒറ്റയ്ക്ക് പുറത്തുപോകാന്‍ ഒരിക്കലും തന്നെ അനുവദിച്ചിരുന്നില്ലെന്ന് യുവതി പറഞ്ഞു. ഗോപു പുറത്തുപോകുമ്പോള്‍ വീട് പുറത്ത് നിന്ന് പൂട്ടിയിട്ടാണ് പോകാറുള്ളതെന്നും കഴിഞ്ഞ കുറേക്കാലമായി ഇയാള്‍ നിരന്തരം മര്‍ദിക്കുമായിരുന്നെന്നും യുവതി മൊഴി നല്‍കി. മൊബൈല്‍ ചാര്‍ജര്‍ പൊട്ടുന്നതുവരെ മര്‍ദിക്കുകയെന്നതായിരുന്നു ഗോപുവിന്റെ രീതിയെന്നും യുവതി പറയുന്നു.
വിവാഹമോചിതയാണ് യുവതി. ആദ്യബന്ധത്തിലെ കുഞ്ഞിനെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. ഗോപു പരമേശ്വരനെതിരേ വധശ്രമം ഉള്‍പ്പടെയുള്ള  വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലിസ് പറഞ്ഞു.

 

English summary: BJP Yuva Morcha leader Gopu Parameshwaran has been expelled from the party’s primary membership after he was arrested for brutally assaulting his live-in partner in Kochi. The woman, who sustained severe injuries, filed a complaint at the Maradu police station, alleging that Gopu regularly assaulted her using objects such as a mobile charger, confined her inside their home, and threatened to kill her child from a previous marriage. Police have registered a case, including charges of attempted murder, based on her statement.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവിൽ അതും നേടി; ലോകകപ്പ് ചരിത്രം മാറ്റിമറിച്ച് ബും ബും ബുംറ 

Cricket
  •  5 days ago
No Image

ഖത്തറിൽ വ്യാജവാർത്തകളും വീഡിയോകളും പ്രചരിപ്പിച്ച 313 പേർ അറസ്റ്റിൽ

qatar
  •  5 days ago
No Image

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: നാല് യുവാക്കൾ മരിച്ചു

Kerala
  •  5 days ago
No Image

ചരിത്രകാരന്‍ ഡോ. കെ. എന്‍. പണിക്കര്‍ അന്തരിച്ചു 

Kerala
  •  5 days ago
No Image

ഒറ്റ റൺസിൽ വീഴ്ത്തിയത് രണ്ട് സെഞ്ച്വറിയടിച്ചവനെ; നെഞ്ച് വിരിച്ച് സഞ്ജു ചരിത്രത്തിലേക്ക്

Cricket
  •  5 days ago
No Image

താനൂരിൽ മന്ത്രിമാർ തമ്മിൽ ഉടക്ക്: വി. അബ്ദുറഹിമാൻ എത്തും മുൻപേ ആർ. ബിന്ദുവിന്റെ ഉദ്ഘാടനം; ചടങ്ങ് ബഹിഷ്കരിച്ച് കായികമന്ത്രി

Kerala
  •  5 days ago
No Image

കോട്ടയത്ത് വാടകവീട്ടില്‍ ദമ്പതികള്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍; മൂന്ന് വയസുള്ള കുട്ടിയും വീട്ടില്‍

Kerala
  •  5 days ago
No Image

'സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ കളര്‍ഫുള്‍ ആയേക്കും'; കര്‍ശനമാക്കിയ വെള്ള നിറം പിന്‍വലിക്കാന്‍ തീരുമാനം

Kerala
  •  5 days ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് വിടചൊല്ലി കുവൈത്ത്

Kuwait
  •  5 days ago
No Image

അവൻ ടീമിലുണ്ടായത് കൊണ്ട് മാത്രമാണ് ഇന്ത്യ ലോകകപ്പ് നേടിയത്: ഇർഫാൻ പത്താൻ 

Cricket
  •  5 days ago