യാത്രക്കാർക്ക് സന്തോഷവാർത്ത; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവിസുകൾ വർധിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവിസുകളിൽ വർധനവ്. തിരുവനന്തപുരത്തുനിന്ന് ബഹ്‌റൈനിലേക്കുള്ള ഗൾഫ് എയർ വിമാന സർവിസുകൾ നാലിൽ നിന്ന് ഏഴാക്കി വർധിപ്പിച്ചു. പുതിയ സർവിസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട് സർവിസുകളും, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ ഓരോ സർവിസുമുണ്ടാകും. തെക്കൻ കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് ഈ വർധനവ്.
മറ്റ് സർവിസുകളിലെ വർധനവ്
കഴിഞ്ഞ മാസം തിരുവനന്തപുരത്തുനിന്ന് ഇൻഡിഗോ മാലിദ്വീപ് തലസ്ഥാനമായ മാലെയിലേക്ക് സർവിസ് ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടുന്ന വിമാനം 1:20-ന് മാലെയിലെത്തും. തിരികെ ഉച്ചയ്ക്ക് 2:05-ന് പുറപ്പെട്ട് 4:20-ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. നിലവിൽ ഇൻഡിഗോയെക്കൂടാതെ, മാൽഡീവിയൻ എയർലൈൻസ് തിരുവനന്തപുരം-മാലെ, തിരുവനന്തപുരം-ഹാനിമാധു റൂട്ടുകളിൽ സർവിസ് നടത്തുന്നുണ്ട്.
അതേസമയം, എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ മാസം തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് സർവിസ് ആരംഭിച്ചിരുന്നു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പുലർച്ചെ 4:25-ന് പുറപ്പെടുന്ന ഈ വിമാനം 5:45-ന് മംഗലാപുരത്തെത്തും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് തിരികെയുള്ള സർവിസ്. യാത്രക്കാരുടെ ദീർഘകാലാവശ്യം പരിഗണിച്ചാണ് ഈ സർവിസ് ആരംഭിച്ചത്.
The Trivandrum International Airport has witnessed an increase in both domestic and international flights. Notably, Gulf Air has boosted its services from Trivandrum to Bahrain, increasing the frequency from four to seven flights.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."