തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി; ഒരാള്‍ക്ക് ഗുരുതര പൊള്ളല്‍
തിരുവനന്തപുരം: കാട്ടായിക്കോണത്ത് വീട്ടില്‍ പൊട്ടിത്തെറി. ഒരാള്‍ക്ക് പരുക്കേറ്റു. ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന കതിനയ്ക്ക് തീപിടിച്ചാണ് പൊട്ടിത്തെറിയുണ്ടായത്. കാട്ടായിക്കോണം വാഴവിളയില്‍ താമസിക്കുന്ന കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണന്‍ നായര്‍ക്ക് (60) ആണ് പരുക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പ് കമ്പി കട്ടര്‍ കൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണാണ് തീപ്പിടിച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്ത് നാട്ടുകാരടക്കം ഓടിയെത്തുകയായിരുന്നു. പിന്നാലെ പരുക്കേറ്റയാളെ നാട്ടുകാര്‍ ആശുപത്രിയിലെക്ക് മാറ്റി. പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിലെ ജീവനക്കാരനാണ് ബാലകൃഷ്ണന്‍ നായര്‍.
English summary: A 60-year-old temple employee suffered severe burns in an explosion at a house in Kattayikonam, Thiruvananthapuram. Sparks from a metal cutter ignited kathina kept nearby. The injured man was admitted to the Medical College Hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."