ദമ്മാമിലെ അല്‍ സൂഖില്‍ വന്‍ അഗ്നിബാധ; മലയാളികളുടെ ഉള്‍പ്പെടെ കടകള്‍ കത്തിനശിച്ചു
റിയാദ്: സൗദി അറേബ്യയിലെ ദമ്മാമിലെ അല്‍ സൂഖിലുണ്ടായ വന്‍ അഗ്നിബാധയില്‍ മലയാളികളുടെ ഉള്‍പ്പെടെ കടകള്‍ കത്തിനശിച്ചു. കിഴക്കന്‍ പ്രവിശ്യയായ ദമ്മാമിലെ അല്‍ സൂഖ് ഡിസ്ട്രിക്റ്റില്‍ പ്രവര്‍ത്തിക്കുന്ന സൂഖില്‍ ആണ് ഇന്നലെ ഉച്ചയോടെ അഗ്‌നിബാധ ഉണ്ടായത്. കൂടുതല്‍ കെട്ടിടങ്ങളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും പടര്‍ന്നുപിടിക്കുന്നതിനു മുമ്പ് തന്നെ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി തീയണച്ചതിനാല്‍ ആളപായം റിപ്പോര്‍ട്ട്‌ചെയ്തിട്ടില്ല. ആര്‍ക്കും പരുക്കില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
حريق الدمام اليوم والحمد لله بدون اصابات.#حي_الدواسر#سيكو #الدمام pic.twitter.com/XGIVWMFKQG
— EAST POST | ايست بوست (@EastPostSA) November 22, 2025
അഗ്‌നിബാധയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം തുടങ്ങി. ഇവിടത്തെ സൂഖിലുള്ള പ്ലാസ്റ്റിക്കും കെമിക്കലും പെയിന്റുകളുമുള്ള ഗോഡൗണിലാണ് ആദ്യം തീപിടിച്ചത്. ഇത് പിന്നീട് പടര്‍ന്നു പിടിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഉണ്ടായ നാശനഷ്ടം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."