HOME
DETAILS

സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതി; ഇക്കാര്യം അറിയാതെ അപേക്ഷിക്കരുത് 

  
November 23, 2025 | 12:59 PM

government-women-security-scheme-reminder befor applying-latest

35നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം സര്‍ക്കാര്‍ 1000 രൂപ നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണ് സ്ത്രീ സുരക്ഷാ പദ്ധതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. റേഷന്‍ കാര്‍ഡ് മഞ്ഞ, പിങ്ക് ആയിരിക്കണം.

സംസ്ഥാനത്ത് ഏകദേശം 31.34 ലക്ഷം സ്ത്രീകള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. പ്രതിവര്‍ഷം 3,800 കോടി രൂപ ബജറ്റ് വിഹിതം ഇതിനായി സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. 60 വയസ് വരെ മാത്രമെ പദ്ധതിയില്‍ ഗുണഭോക്താക്കളാകാന്‍ കഴിയൂ. 
പ്രായം തെളിയിക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഹാജരാക്കേണ്ടതുണ്ട്. 

മാനദണ്ഡങ്ങള്‍ ഇങ്ങനെ

1. അപേക്ഷകര്‍ മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ ഗുണഭോക്താക്കള്‍ ആകാത്തവരും അന്ത്യോദയ അന്നയോജനയിലും (എഎവൈ  മഞ്ഞ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലും, പിഎച്ച്എച്ച്  പിങ്ക് കാര്‍ഡ്) ഉള്‍പ്പെടുന്നവരുമായ 35 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ആകണം. ട്രാന്‍സ് വുമണ്‍ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.

2. 35  60 വയസ് പ്രായപരിധിക്കാരായിരിക്കണം.

3. കേരളത്തില്‍ സ്ഥിരതാമസം ഉള്ളവരായിരിക്കണം.

4. പദ്ധതിയുടെ പ്രതിമാസ അനുകൂല്യം 1000 രൂപ ആയിരിക്കും.

5. വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ മുതലായ സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍, മറ്റ് സര്‍വീസ് പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, ക്ഷേമ നിധി ബോര്‍ഡുകളില്‍ നിന്നുള്ള കടുംബ പെന്‍ഷന്‍, ഇ.പി.എഫ് പെന്‍ഷന്‍ മുതലായവ ലഭിക്കുന്നവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകില്ല.

6. സംസ്ഥാനത്തിനകത്ത് നിന്നും താമസം മാറുകയോ, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ്, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, പദ്ധതികള്‍, സര്‍വകലാശാലകള്‍, മറ്റ് സ്വയം ഭരണ/ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്ഥിരം/കരാര്‍ നിയമനം ലഭിക്കുകയോ ചെയ്യുന്നതോട് കൂടി അനുകൂല്യത്തിനുള്ള അര്‍ഹത ഇല്ലാതാകും.

7. അന്ത്യോദയ അന്നയോജന, മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ ആയി തരം മാറ്റപ്പെടുകയാണെങ്കില്‍ പദ്ധതി ആനുകൂല്യത്തിനുള്ള അര്‍ഹത ഇല്ലാതാകും.

8. ഗുണഭോക്താവ് മരണപ്പെട്ടതിനു ശേഷം ആനുകൂല്യം അവകാശികള്‍ക്ക് ലഭ്യമാകില്ല.

9. എല്ലാ ഗൂണഭോക്താക്കളും പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയില്‍ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവന നല്‍കണം.

10. ഗുണഭോക്താവ് ഒരു മാസമോ അതിലധികമോ കാലം റിമാന്‍ഡ് ചെയ്യപ്പെടുകയോ ജയിലില്‍ അടക്കപ്പെടുകയോ ചെയ്യുന്ന പക്ഷം പ്രസ്തുത കാലയളവിലെ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല.

11. പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവ ഉപയോഗിക്കാം. ഇവയുടെ അഭാവത്തില്‍ മാത്രം അപേക്ഷകര്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കാം.

12. അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റുന്നവരില്‍ നിന്നും ഇത്തരത്തില്‍ കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം ഈടാക്കും.

13. ഗുണഭോക്താക്കള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക മസ്റ്ററിങ് ഉണ്ടാകും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലെ രണ്ട് റോഡുകളിൽ ഡിസംബർ ഒന്ന് മുതൽ ട്രക്കുകൾക്ക് പ്രവേശനമില്ല; ബദൽ പാതകൾ പ്രഖ്യാപിച്ചു

uae
  •  15 minutes ago
No Image

പുകയില കടത്ത്: ഇന്ത്യൻ യാത്രക്കാരൻ കുവൈത്ത് വിമാനത്താവളത്തിൽ പിടിയിൽ; പിടിച്ചെടുത്തത് 16 കിലോ നിരോധിത പുകയില

latest
  •  39 minutes ago
No Image

കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം: ഡ്രൈവര്‍ ഉള്‍പ്പടെ രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

ചരിത്രം കുറിച്ച് ദുബൈ ബജറ്റ്; എക്കാലത്തെയും വലിയ ബജറ്റിന് ഷെയ്ഖ് മുഹമ്മദിന്റെ പച്ചക്കൊടി

uae
  •  an hour ago
No Image

ആലപ്പുഴ പുന്നമടയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു

Kerala
  •  2 hours ago
No Image

കരൂര്‍ ദുരന്തത്തിന് ശേഷം വിജയിന്റെ ആദ്യ പൊതുപരിപാടി; പ്രവേശനം പാസ് ഉള്ളവര്‍ക്ക് മാത്രം

National
  •  3 hours ago
No Image

മഴ കനക്കുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 4 മണിക്ക് സൈറന്‍ മുഴങ്ങും

Kerala
  •  3 hours ago
No Image

കുവൈത്തിൽ പ്രത്യേക സാഹചര്യങ്ങളിൽ സന്ദർശകർക്കു സ്ഥിരതാമസ അനുമതി

Kuwait
  •  4 hours ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി; ഒരാള്‍ക്ക് ഗുരുതര പൊള്ളല്‍

Kerala
  •  4 hours ago
No Image

'ബുള്‍ഡോസര്‍ രാജിനെതിരെ നടത്തിയ വിധിയാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിധി പ്രസ്താവം'  ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്

National
  •  5 hours ago