HOME
DETAILS
MAL
റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ അപകടം; ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം
November 23, 2025 | 1:18 PM
ബെംഗളൂരു: കർണാടകയിലെ ചിക്കബനാവറയിൽ ട്രെയിൻ തട്ടി രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശികളായ ജസ്റ്റിൻ (21), സ്റ്റെറിൻ (21) എന്നിവരാണ് മരിച്ചത്. ഇരുവരും ബിഎസ്‌സി നഴ്സിംഗ് വിദ്യാർഥികളാണ്. റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഇരുവരും, ചിക്കബനാവറ സപ്തഗിരി നഴ്സിംഗ് കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥികളായിരുന്നു ഇവർ. മരിച്ച ജസ്റ്റിൻ തിരുവല്ല സ്വദേശിയും സ്റ്റെറിൻ റാന്നി സ്വദേശിയുമാണ്.
Two Malayali students, Justin (21) and Sterin (21), from Pathanamthitta, were killed in a train accident in Chikkabanavara, Karnataka.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."