ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു
അബൂദബി: കണ്ണൂരിൽ നിന്ന് അബൂദബിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം യാത്രാമധ്യേ വഴിതിരിച്ചുവിട്ടു. വിമാനത്തിന്റെ യാത്രാപാതയിൽ അഗ്നിപർവ്വത ചാരമേഖം (Volcanic Ash Cloud) കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം വഴിതിരിച്ചു വിട്ടത്. 6E 1433 വിമാനം ഗുജറാത്തിലെ അഹമ്മദാബാദിലേക്കാണ് വഴിതിരിച്ചു വിട്ടത്. വിമാനം അവിടെ സുരക്ഷിതമായി ലാൻഡ് ചെയ്തു.
അതേസമയം, സുരക്ഷിതമായി ലാൻഡ് ചെയ്തെങ്കിലും, ചാരമേഘം തുടരുന്നതിനാൽ വിമാനം റദ്ദാക്കി. യാത്രക്കാരെ തിരിച്ചയക്കുന്നതിനായി ബദൽ വിമാന സർവിസ് ഒരുക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.
എന്തുകൊണ്ട് വഴിതിരിച്ചുവിട്ടു
അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരം വിമാനങ്ങളുടെ എഞ്ചിനുകൾക്ക് ഗുരുതരമായ അപകടമുണ്ടാക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് ഇൻഡിഗോ വിമാനം റദ്ദാക്കിയത്.
ഈ മേഖലയിൽ സർവിസ് നടത്തുന്ന മറ്റ് വിമാനക്കമ്പനികളും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. അന്താരാഷ്ട്ര വ്യോമയാന നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.
ഞായറാഴ്ച എത്യോപ്യയിലെ അഫാർ മേഖലയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചതാണ് വിമാന സർവിസുകൾക്ക് തടസമുണ്ടാക്കിയ ചാരമേഖത്തിന് കാരണം.
ടൗളൂസ് വോൾക്കാനിക് ആഷ് അഡ്വൈസറി സെന്ററിന്റെ (Toulouse Volcanic Ash Advisory Centre) കണക്കുകൾ പ്രകാരം ഏകദേശം 10 മുതൽ 15 കിലോമീറ്റർ വരെ ഉയരത്തിൽ എത്തിയ ഈ ചാരമേഘം കിഴക്കോട്ട് റെഡ് സീ കടന്ന് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ഇതിനകം തന്നെ ഒമാനിലെയും യമനിലെയും ചില ഭാഗങ്ങളെ ചാരമേഘം ബാധിച്ചിട്ടുണ്ട്. അതേസമയം, അഗ്നിപർവ്വതത്തിൽ നിന്നുള്ള വാതകങ്ങളും ചാരവും ഒമാനെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ഒമാൻ പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
An IndiGo flight, 6E 1433, traveling from Kannur to Abu Dhabi, was diverted to Ahmedabad, Gujarat, after a volcanic ash cloud was detected in its flight path. The flight landed safely in Ahmedabad, and IndiGo arranged a return service to Kannur.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."