എത്യോപ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വ്യോമഗതാഗതം താറുമാറായി ; കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി
ന്യൂഡൽഹി: എത്യോപ്യയിൽ ഹെയ്‌ലി ഗബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ച് വൻ സ്‌ഫോടനം. 12,000 വർഷമായി നിർജീവമായിരുന്ന അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ജനവാസ മേഖലയിൽ നിന്ന് മാറിയാണ് അഗ്നിപർവതം സ്ഥിതി ചെയ്തിരുന്നത്. അതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
സ്‌ഫോടനം മൂലമുണ്ടായ കരിയും പുകയും കിലോമീറ്ററുകൾ ഉയരത്തിൽ വ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഏഷ്യയിൽ നിന്നടക്കമുള്ള വ്യോമ ഗതാഗതം ഭാഗികമായി തടസപ്പെട്ടേക്കും. എത്യോപ്യൻ വ്യോമപാത ഉപയോഗിക്കുന്ന വിമാന കമ്പനികൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾക്ക് നിർദ്ദേശവുമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വാർത്താകുറിപ്പിറക്കി. പ്രശ്നങ്ങളുള്ള മേഖല ഒഴിവാക്കി പോകണമെന്നാണ് നിർദ്ദേശം.
ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട രണ്ട് അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഡൽഹി - ആംസ്റ്റഡാം, ആംസ്റ്റഡാം- ഡൽഹി എന്നിങ്ങനെ രണ്ട് വിമാന സർവീസുകളാണ് താത്കാലികമായി റദ്ദാക്കിയത്. കൊച്ചിയിൽ നിന്നും ദുബായിലേക്കുള്ള ഇൻഡിഗോയുടെ വിമാനവും ജിദ്ദയിലേക്കുള്ള ആകാശ് എയർ വിമാനവമാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച പകരം സർവീസ് ഏർപ്പെടുത്തുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്. ആകാശ് എയർ വിമാന സർവീസ് എങ്ങനെ പുനക്രമീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. വിമാനം റദ്ദാക്കിയതോടെ ഉംറ തീർത്ഥാടകർ അടക്കം വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്.
The long-dormant Hailey Gabbi volcano in Ethiopia erupted after 12,000 years, causing a huge explosion. Since the volcano is far from residential areas, no casualties were reported.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."