HOME
DETAILS

ഓപ്പണ്‍ എഐ ലോക്കല്‍ ഡാറ്റ റെസിഡന്‍സി അവതരിപ്പിച്ച് യുഎഇ; 10 യുവാക്കളില്‍ 6 പേര്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നവര്‍

  
November 25, 2025 | 4:04 PM

uae leads in ai adoption with openais local data residency

ദുബൈ: യുഎയില്‍ എ.ഐ ഉപയോഗം വര്‍ധിച്ചുവരികയാണെന്ന് റിപോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തിനിടെ രാജ്യത്തെ എഐ ഉപയോക്താക്കളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചതായി ഓപ്പണ്‍ എഐ റിപ്പോര്‍ട്ട്. യുഎഇയില്‍ 18 വയസിനും 24 വയസിനും ഇടയിലുള്ളവരില്‍ ഏകദേശം 60 ശതമാനം പേരും 25 വയസിനും 34 വയസിനും ഇടയിലുള്ളവരില്‍ പകുതിയും ചാറ്റ്ജിപിടി ഉപയോഗിക്കുന്നവരാണ്.

എഐ ഉപയോഗത്തിലെ വര്‍ധനവ് കണക്കാക്കി രാജ്യത്തിനുള്ളില്‍ ഡാറ്റ വിപുലീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഓപ്പണ്‍ എഐ ചാറ്റ്ജിപിടി എന്റര്‍പ്രൈസ്, ചാറ്റ്ജിപിടി എഡ്യൂ, ഓപ്പണ്‍എഐയുടെ എപിഐ പ്ലാറ്റ്‌ഫോം എന്നിവ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ ഈ പുതിയ ഫീച്ചര്‍ ലഭ്യമാണ്.

ഇതിലൂടെ ബിസിനസ്, പൊതുമേഖലാ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നൂതന സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇത് രാജ്യത്തെ സുസ്ഥിര വളര്‍ച്ചയ്ക്ക് സഹായിക്കും.

യുഎഇ വിഷന്‍ 2031ന് കീഴില്‍ ഉല്‍പ്പാദനക്ഷമത, ഗവേഷണം, ദേശീയ വികസനം എന്നിവയെ പിന്തുണയ്ക്കുന്നതിനായി ഏ42, മുബദാല, അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സില്‍, അല്‍ദാര്‍, MBZUAI, ഖലീഫ യൂണിവേഴ്‌സിറ്റി, NYU അബൂദബി, ഹയര്‍ കോളേജുകള്‍ ഓഫ് ടെക്‌നോളജി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റി, ടാബി എന്നിവയുള്‍പ്പെടെയുള്ള യുഎഇ സ്ഥാപനങ്ങള്‍ ഓപ്പണ്‍ എഐ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

യുഎഇയുടെ പുതിയ എഐ ടാറ്റ റെസിഡന്‍സി പ്രോഗ്രാമിലൂടെ അതിശയകരമായ വളര്‍ച്ചയാണ് രാജ്യത്ത് ഉണ്ടാവുകയെന്ന് ഓപ്പണ്‍എഐ മെനയുടെ എന്റര്‍പ്രൈസ് മേധാവി ഫാറൂഖ് എല്‍ ഹംസാവി പറഞ്ഞു. കൂടാതെ പുതിയ ഡാറ്ററെസിഡന്‍സി ഓപ്ഷന്‍ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇ ഡാറ്റ റെസിഡന്‍സിലൂടെ ട്രാന്‍സിറ്റ് ഡാറ്റയുടെ എന്‍ക്രിപ്ഷന്‍, API ഉപഭോക്തൃ ഡാറ്റയുടെ ഡിഫോള്‍ട്ട് ഒഴിവാക്കല്‍ തുടങ്ങി സുരക്ഷാ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുമെന്ന് ഓപ്പണ്‍ എഐ പറഞ്ഞു.

The United Arab Emirates (UAE) is witnessing a surge in AI adoption, with OpenAI introducing a local data residency option for businesses and institutions. This move allows organizations to store their data within the country's borders, ensuring compliance with national governance standards and sector-specific regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  18 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  19 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  19 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  19 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  19 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  20 hours ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  20 hours ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  20 hours ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  20 hours ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  20 hours ago