ചെങ്കോട്ട സ്‌ഫോടനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസില്‍ എന്‍.ഐ.എ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഫരീദാബാദ് സ്വദേശി സോയാബ് ആണ് അറസ്റ്റിലായത്. മുഖ്യ സൂത്രധാരന്‍ ഉമര്‍ നബിക്ക് സ്ഫോടനത്തിന് മുന്‍പ് താമസിക്കാന്‍ സൗകര്യം നല്‍കിയത് സോയാബ് എന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിലെ മുഖ്യ സൂത്രധാരന്‍ ഉമറിന്റെ ആറ് കൂട്ടാളികളെ നേരത്തെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
ചെങ്കോട്ടയിലെ സ്‌ഫോടനം ഭീകരാക്രമണം ആണെന്ന് കേന്ദ്രം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് എന്‍.ഐ.എ അന്വേഷണം ശക്തമാക്കിയത്. ഫരീദാബാദ് ഭീകര സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീലിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ എന്‍.ഐ.എക്ക് ലഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഡല്‍ഹി സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ എന്ന് കരുതുന്ന ഉമര്‍ മുഹമ്മദും ഫരീദാബാദിലെ സംഘവും കൂടുതല്‍ ഭീകരാക്രമണങ്ങള്‍ പദ്ധതിയിട്ടിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്.
the nia has arrested faridabad resident soyab in connection with the delhi red fort blast case, alleging he provided shelter to mastermind umar nabi before the explosion. with this, the total number of arrests has risen to seven as investigators uncover key details about the faridabad-based terror module.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."