വിഷ പച്ചക്കറിക്കു വിട; പോളിന്റെ ജൈവപച്ചക്കറിക്ക് ആവശ്യക്കാരേറെ
കാളികാവ്: ചോക്കാട്ടെ തന്റെ നാട്ടുകാര്‍ക്ക് ഈ വര്‍ഷത്തെ ഓണത്തിനു വിഷമില്ലാത്ത വിഭവങ്ങള്‍ നല്‍കണമെന്ന പോള്‍ ജോസഫ് എന്ന മലയോര കര്‍ഷകന്റെ ലക്ഷ്യം വിജയം കാണുന്നു. ചോക്കാട് പഞ്ചായത്തിലും സമീപ ദേശങ്ങളിലുള്ളവര്‍ക്കും വിഷമില്ലാത്ത പച്ചക്കറി സ്വന്തം കൃഷിയിലൂടെ വിളവെടുത്തു ചന്തയിലെത്തിച്ചു ജനങ്ങള്‍ക്കു നല്കുകയാണു പോള്‍.
ചോക്കാട് മമ്പാട്ടു മൂലയിലെ കിഴക്കേ കടയില്‍ പോള്‍ ജോസഫാണ് റബ്ബര്‍ തൈകളുടെ ഇടവിളയായി പാട്ടത്തിനെടുത്ത നാലര ഏക്കറില്‍ നൂറുമേനി കൊയ്തത്. കീടനാശിനികള്‍ അല്പം പോലും പ്രയോഗിക്കാതെ ഫിറമോണ്‍ കെണി ഉപയോഗിച്ചാണു കൃഷിയിലെ പ്രാണികളെ തുരത്തിയത്. വെണ്ട, പയര്‍, വാഴ, എളവന്, മത്തന്‍, ചുരങ്ങ തുടങ്ങിയ ഓണത്തിനു വേണ്ട എല്ലാ വിഭവങ്ങളും കൃഷിയില്‍ വന്‍ വിജയമായിരുന്നുവെന്ന് കര്ഷകന് പറഞ്ഞു. നാടന്‍ വിത്തുകളും ഹൈബ്രിഡും ഇതിനു വേണ്ടി ഉപയോഗിച്ചിരുന്നു.
ചോക്കാട് കൃഷി ഓഫിസര്‍ ശ്രീജ, അസിസ്റ്റന്റ് ശ്രീജൈ, മുനവിര്‍ എന്നിവര്‍ പോള്‍ ജോസഫിനുനിര്ദേശങ്ങളും സഹായങ്ങളുമായി പൂര്‍ണ പിന്തുണ നല്കി. നാട്ടുകാരും ജന പ്രതിനിധികളും സാക്ഷികളായ വിളവെടുപ്പു ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന ഗഫൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കാളികാവ് ബ്ലോക്ക് പഞ്ചായത്തംഗം പൈനാട്ടില്‍ അഷ്റഫ് , ഗ്രാമ പഞ്ചായത്തംഗങ്ങളായ വാളാഞ്ചിറ ബഷീര്‍, അബ്ദുറഹ്മാന്, നസീറ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."