HOME
DETAILS

ഒരുമിച്ച് കളിച്ചവരിൽ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: മാഴ്‌സെലോ

  
November 28, 2025 | 3:33 PM

marcelo talks about cristiano ronaldo

ഫുട്ബോളിൽ കളിക്കളത്തിൽ ഒരുപിടി മികച്ച താരങ്ങൾക്കൊപ്പം കളിച്ച അനുഭവ സമ്പത്തുള്ള താരമാണ് ബ്രസീലിയൻ താരം മാഴ്‌സെലോ. ഇപ്പോൾ കളിക്കളത്തിൽ താൻ ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങളിൽ ഏറ്റവും മികച്ച താരമാരാണെന്ന് പറയുകയാണ് മാഴ്‌സെലോ. റയൽ മാഡ്രിഡിൽ കളിക്കുന്ന സമയങ്ങളിൽ തന്റെ സഹതാരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് മാഴ്‌സെലോ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തത്. മാഡ്രിഡ് എക്സ്ട്രസിലൂടെ സംസാരിക്കുകയായിരുന്നു ബ്രസീലിയൻ താരം. 

'ഞാൻ റൊണാൾഡീഞ്ഞോ, റൊണാൾഡോ നസാരിയോ എന്നീ താരങ്ങൾക്കൊപ്പം കളിച്ചിട്ടുണ്ട്. എന്നാൽ ഞാൻ ഇതുവരെ കളിച്ചിട്ടുള്ളവരിൽ ഏറ്റവും മികച്ച കളിക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്,' മാഴ്‌സെലോ മാഡ്രിഡ് എക്സ്ട്രസിലൂടെ പറഞ്ഞു.

റയൽ മാഡ്രിഡിനായി 2007 മുതൽ 2022 വരെയാണ് മാഴ്സലൊ ബൂട്ട് കെട്ടിയത്. റയലിനൊപ്പം 25 കിരീടങ്ങളാണ് ബ്രസീലിയൻ താരം നേടിയത്. റൊണാൾഡോയും മാഴ്സലൊയും നീണ്ട വർഷക്കാലം റയൽ മാഡ്രിഡിനൊപ്പം അവിസ്‌മരണീയമായ ഒരു ഫുട്ബോൾ യാത്രയാണ് നടത്തിയത്. റൊണാൾഡോക്കൊപ്പം 332 മത്സരത്തിലാണ് മാഴ്സലൊ കളത്തിലിറങ്ങിയത്. ഇതിൽ 25 അസിസ്റ്റുകൾ റൊണാൾഡോക്ക്‌ നൽകാൻ ബ്രസീലിയൻ താരത്തിന് സാധിച്ചു. 

റൊണാൾഡോ റയൽ മാഡ്രിഡിന്റെ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ്.. റയലിനായി 438 മത്സരങ്ങളിൽ നിന്നും 450 ഗോളുകളും 131 അസിസ്റ്റുകളുമാണ്‌ റൊണാൾഡോ നേടിയിട്ടുള്ളത്. മാത്രമല്ല 16 ട്രോഫികളും റയലിനൊപ്പം താരം സ്വന്തമാക്കിയിട്ടുണ്ട്.

നിലവിൽ റൊണാൾഡോ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരമാണ്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. അൽ നസറിന് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. 

Brazilian star Marcelo is a player with a wealth of experience in football, having played with a handful of great players. Marcelo now says that they are the best players he has ever played with on the field. Marcelo chose Cristiano Ronaldo, his teammate during his time playing at Real Madrid, as the best player.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉറങ്ങുകയാണെന്ന് കരുതി, വിളിച്ചപ്പോള്‍ എണീറ്റില്ല; കൊച്ചിയില്‍ ട്രെയിനിനുള്ളില്‍ യുവതി മരിച്ച നിലയില്‍, ട്രെയിനുകള്‍ വൈകി ഓടുന്നു

Kerala
  •  7 hours ago
No Image

സഊദിയിലും രാജാവ്; ഒറ്റ ഗോളിൽ അൽ നസറിന്റെ ചരിത്ര പുരുഷനായി റൊണാൾഡോ

Football
  •  7 hours ago
No Image

'ദൈവത്തെ കൊള്ളയടിക്കുകയാണോ?'; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

Kerala
  •  7 hours ago
No Image

ഇന്ത്യൻ ടീമിൽ അവന് ഏത് റോളിലും കളിക്കാൻ സാധിക്കും: സൂപ്പർതാരത്തെ പുകഴ്ത്തി രഹാനെ

Cricket
  •  8 hours ago
No Image

കാണാതാകുന്ന കുട്ടികളെ വേഗത്തില്‍ കണ്ടെത്തുന്നതിന് മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സുപ്രിംകോടതി

National
  •  8 hours ago
No Image

ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

Kerala
  •  8 hours ago
No Image

ലണ്ടനും പാരീസും വിട്ട് ലോകത്തെ അതിസമ്പന്നര്‍ ദുബൈയിലേക്ക്; യുഎഇ ലോകത്തിന്റെ 'വെല്‍ത്ത് ഹബ്ബ്' ആകുന്നതിന് പിന്നിലെ 8 കാരണങ്ങള്‍

Business
  •  8 hours ago
No Image

സഞ്ജുവും രോഹിത്തും ഒരുമിച്ച് വീണു; ഇന്ത്യക്കാരിൽ ഒന്നാമനായി അഭിഷേക് ശർമ്മ

Cricket
  •  8 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം: വി ശിവന്‍കുട്ടി

Kerala
  •  8 hours ago
No Image

സഭയില്‍ പാരഡി മേളം; 'സ്വര്‍ണ കട്ടവനാരപ്പാ' പാടി പ്രതിപക്ഷം; 'കോണ്‍ഗ്രസാണേ അയ്യപ്പാ' തിരിച്ചു പാടി ഭരണപക്ഷം; സഭയില്‍ അസാധാരണ നീക്കങ്ങള്‍, ഇന്നത്തേക്ക് പിരിഞ്ഞു   

Kerala
  •  9 hours ago