HOME
DETAILS

ലൈംഗിക പീഡനക്കേസ്: യുവതിക്കെതിരായ തെളിവുകളുമായി രാഹുല്‍: നിര്‍ണായക ഡിജിറ്റല്‍ രേഖകള്‍ കൈമാറി

  
Web Desk
November 29, 2025 | 11:28 AM

rahul-mankoottil-submits-digital-evidence-against-complainant-sexual-assault-case

തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരേ കൂടുതല്‍ തെളിവുകളുമായി കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ സീല്‍ഡ് കവറിലാണ് ഒമ്പത് തെളിവുകള്‍ അടങ്ങിയ രേഖകള്‍ സമര്‍പ്പിച്ചത്. 

യുവതി ജോലിചെയ്തിരുന്ന ചാനലിന്റെ മേധാവി രാഹുലിനെതിരേ പരാതി കൊടുക്കാന്‍ യുവതിയെ പ്രേരിപ്പിച്ചു എന്നതിനുള്ള തെളിവുകള്‍ പെന്‍ഡ്രൈവില്‍ നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. ഗര്‍ഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്ന് സ്ഥാപിക്കാനുള്ള രേഖകളും നല്‍കിയിട്ടുണ്ട്. ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭര്‍ത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിവുകളും രാഹുല്‍ സമര്‍പ്പിച്ച രേഖകളില്‍ ഉള്‍പ്പെടുന്നു എന്നാണ് വിവരം.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഡിസംബര്‍ മൂന്നിന് പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

പൊലിസിന്റെ അതിവേഗ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് ആരോപിക്കുന്ന ഹരജിയില്‍ പീഡനം നടത്തിയെന്നത് രാഹുല്‍ നിഷേധിക്കുന്നുണ്ട്.പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്ന് ഹരജിയില്‍ പറയുന്നു. ബലാത്സംഗം ചെയ്യുകയോ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല. യുവതിയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ പറയുന്നു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരത്ത് എത്തിയെന്ന് അഭിഭാഷകന്‍. തന്റെ ഓഫിസില്‍ നേരിട്ടെത്തി വക്കാലത്ത് ഒപ്പിട്ടെന്ന് അഭിഭാഷകന്‍ ഹരജിയില്‍ പറയുന്നു. യുവതി പരാതി നല്‍കിയതിന് ശേഷം രാഹുലിനെ പൊതുയിടത്ത് കണ്ടിട്ടില്ല. ഫോണ്‍ ഓഫ് ചെയ്ത് വച്ചിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് വരെ പാലക്കാട് തുടരാന്‍ രാഹുലിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ അതിജീവിതയുടെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. കുട്ടിയുണ്ടായാല്‍ രാഷ്ട്രീയഭാവി നശിക്കുമെന്ന് രാഹുല്‍ പറഞ്ഞു. എതിര്‍ത്തപ്പോള്‍ ചീത്ത വിളിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഗുളിക നല്‍കിയാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും വിഡിയോ കോളിലൂടെ ഗുളിക കഴിച്ചെന്ന് രാഹുല്‍ ഉറപ്പിച്ചെന്നും പരാതിയിലുണ്ട്.ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും യുവതി പൊലിസിന് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്.പിക്കാണ് അന്വേഷണ ചുമതല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ മലയാളി പ്രവാസി അന്തരിച്ചു

Kuwait
  •  14 days ago
No Image

പാലക്കാട് ഐഐടി വിദ്യാര്‍ഥിനിക്ക് നേരെ അജ്ഞാതന്റെ ആക്രമണം; തലയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍

Kerala
  •  14 days ago
No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, അറബിക്കടലിൽ ചക്രവാതച്ചുഴി; കേരത്തിൽ 27 വരെ മഴക്ക് സാധ്യത

Kerala
  •  14 days ago
No Image

നിയമസഭയില്‍ ഇന്നും പ്രതിഷേധം; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍ 

Kerala
  •  14 days ago
No Image

ബഹ്‌റൈനില്‍ 57 സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം; ചില ബാഗുകള്‍ക്ക് ഇളവ്

Environment
  •  14 days ago
No Image

സുപ്രഭാതം - പ്രിസം ഷൈനിങ് സ്റ്റാർ സ്കോളർഷിപ്പ്: 50,000 രൂപ ക്യാഷ് അവാർഡ് റന ഷറിന് 

Kerala
  •  14 days ago
No Image

ഭിക്ഷാടനത്തിനെതിരേ കടുത്ത മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം; വിവരമറിയിക്കാന്‍ ഹോട്ട്‌ലൈന്‍ നമ്പറുകള്‍

qatar
  •  14 days ago
No Image

ആദ്യ വേനല്‍മഴയില്‍ തന്നെ മുങ്ങി ദേശീയപാത; മേല്‍പ്പാലത്തിലെ വിള്ളല്‍ കരാര്‍ കമ്പനി രാത്രിയില്‍ തന്നെ ടാറിട്ട് മൂടി

Kerala
  •  14 days ago
No Image

രഞ്ജി ട്രോഫി ഫൈനൽ ഇന്ന്: ഒമ്പതാം കിരീടം തേടി കർണാടക; കന്നി കിരീടത്തിനായി ജമ്മു കശ്മീർ

Cricket
  •  14 days ago
No Image

തെറാപ്പിസ്റ്റുകള്‍ക്കും ‘ഡോ.’ ഉപയോഗിക്കാം: അപ്പീലുകള്‍ തിങ്കളാഴ്ച പരിഗണിക്കും

Kerala
  •  14 days ago