ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥനെതിരായ ഗവ.സെക്രട്ടറിയുടെ നിര്‍ദേശം നടപ്പിലാക്കാത്തതിനെതിരേ പരാതി നല്‍കി
കല്‍പ്പറ്റ: ഡി.ടി.പി.സി കല്‍പ്പറ്റ ഓഫിസ് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ സി.ആര്‍ ഹരിഹരനെതിരായ ഗവ.സെക്രട്ടറിയുടെ നിര്‍ദേശം നടപ്പാക്കാത്തതിനെതിരേ എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ടൂറിസം മന്ത്രിക്ക് പരാതി നല്‍കി. വിജിലന്‍സ് പരിശോധനയില്‍ ലൈഫ് ജാക്കറ്റ് ഇടപാടില്‍ ക്രമക്കേടും സര്‍വിസ് ചട്ടങ്ങളുടെ ലംഘനവും കണ്ടെത്തിയതിനെ തുടര്‍ന്ന് ഹരിഹരനെതിരേ നടപടി നിര്‍ദേശിച്ച് 2015 ഏപ്രില്‍ ഒന്‍പതിനും മെയ് അഞ്ചിനും ഡി.ടി.പി.സി ചെയര്‍മാനുമായ ജില്ലാ കലക്ടര്‍ക്ക് ഗവ. സെക്രട്ടറി അയച്ച കത്തില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പരാതിയെന്ന് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എന്‍ ഫാരിസ്, വൈസ് പ്രസിഡന്റ് രജിത് കമ്മന, സെക്രട്ടറി വിനു ഐസക്, ജോയിന്റ് സെക്രട്ടറി ലെനി സ്റ്റാന്‍സ് ജേക്കബ്ബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ക്ക് ഗവ.സെക്രട്ടറി അയച്ച കത്തുകളുടെ പകര്‍പ്പ് ഉള്‍പ്പെടുത്തിയ പരാതിയില്‍ ഹരിഹരനെതിരായ അടിയന്തര നടപടിയാണ് ആവശ്യപ്പെടുന്നത്.
ഡി.ടി.പി.സിക്ക് കീഴിലുള്ള കുറുവ ഇക്കോ ടൂറിസം പ്രൊജക്ടില്‍ 2014 മാര്‍ച്ച് 25ന് വിജിലന്‍സ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ലൈഫ് ജാക്കറ്റുകള്‍ വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഹരിഹരന്‍ കുറുവ ഇക്കോ ടൂറിസം പ്രൊജക്ട് മാനേജരായിരിക്കെയാണ് 250 ലൈഫ് ജാക്കറ്റുകള്‍ വാങ്ങിയത്. ഇവ കുറുവ ദ്വീപിലെത്തുന്ന സഞ്ചാരികളുടെ ഉപയോഗത്തിനു ലഭ്യമാക്കിയിരുന്നില്ല. വിജിലന്‍സ് വിഭാഗം പരിശോധനക്കെത്തിയപ്പോള്‍ പ്രൊജക്ട് ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ടെറസില്‍ കൂട്ടിയിട്ട നിലയിലായിരുന്നു 200 പുത പരിശോധനയെത്തുടര്‍ന്നുള്ള വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ലൈഫ് ജാക്കറ്റ് ഇടപാടിലെ ക്രമക്കേടുകള്‍ക്ക് പ്രൊജക്ട് മാനേജര്‍ ഉത്തരവാദിയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവ.സെക്രട്ടറി ജില്ലാ കലക്ടര്‍ക്ക് ആദ്യത്തെ കത്ത് നല്‍കിയത്.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ കാല്‍ നൂറ്റാണ്ടിലധികമായി ജോലി ചെയ്യുന്ന ഹരിഹരന്‍ രഹസ്യമായി എല്‍.ഐ.സി ഏജന്റായും പ്രവര്‍ത്തിച്ചിരുന്നു. ഏജന്റ് എന്ന നിലയില്‍ ഇദ്ദേഹം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ കല്‍പ്പറ്റ ശാഖയില്‍നിന്നു കമ്മിഷന്‍ കൈപ്പറ്റുകയുണ്ടായി. വിജിലന്‍സ് അന്വേഷണത്തിലാണ് ഇതും കണ്ടെത്തിയത്. ഈ സമയം ഡി.ടി.പി.സിയുടെ കര്‍ലാട് തടാകം ടൂറിസം പദ്ധതിയുടെ മാനേജരായിരുന്നു ഹരിഹരന്‍. പരാതികളുടെ മേല്‍ അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് എ.ഐ.വൈ.എഫ് നേതൃത്വം നല്‍കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."