ബാബുവിന്റെ സ്വത്തുക്കള്‍ കണ്ടെത്താന്‍ രജിസ്‌ട്രേഷന്‍ ഐ.ജിക്ക് വിജിലന്‍സിന്റെ കത്ത്
തിരുവനന്തപുരം: മുന്‍മന്ത്രി കെ. ബാബുവിനെതിരേയുള്ള അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക്. ബാബുവിന്റെയും കുടുംബത്തിന്റെയും ബിനാമികളുടെയും പേഴ്‌സനല്‍ സ്റ്റാഫുകളായിരുന്നവരുടെയും സ്വത്തുക്കളിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
ഇന്നലെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബാബുവിന്റെയും മറ്റുള്ളവരുടെയും സ്വത്തുക്കള്‍ കണ്ടെത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ രജിസ്‌ട്രേഷന്‍ ഐ.ജിക്ക് കത്തെഴുതി. കൂടാതെ ബാങ്ക് ഡീറ്റൈല്‍സ് ആവശ്യപ്പെട്ട് ബാങ്കുള്‍ക്കും കത്തുനല്‍കി. ബാബു, മക്കളായ ആതിര, ഐശ്വര്യ, അവരുടെ ഭര്‍തൃവീട്ടുകാര്‍, ബിനാമികളെന്ന് എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്ന ബാബുറാം, മോഹന്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയ്ക്ക് എവിടെയെങ്കിലും ഭൂമി വാങ്ങിയിട്ടുണ്ടോ വില്‍പ്പന നടത്തിയിട്ടുണ്ടോ എന്നറിയുന്നതിനാണ് രജിസ്‌ട്രേഷന്‍ ഐ.ജിക്ക് കത്തുനല്‍കിയിരിക്കുന്നത്. ബാബുവിന്റെ വീട്ടിലെ റെയ്ഡില്‍ കണ്ടെത്തിയ 200ല്‍ അധികം രേഖകളും പരിശോധിക്കും.
ബാബുവിന്റെയും കുടുംബത്തിന്റെയും ബിനാമികളുടെയും പേരില്‍ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ വിവിധ ബാങ്കുകളില്‍ രഹസ്യ അക്കൗണ്ട് ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് വിവിധ ബാങ്കുകള്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ കത്തയച്ചത്.
കോഴ ആരോപണം ഉയര്‍ന്നുവന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ ബാങ്കിലെ പണം മറ്റേതെങ്കിലും അക്കൗണ്ടിലേക്കോ രഹസ്യ അക്കൗണ്ടിലേക്കോ മാറ്റിയോ എന്നും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
അതേസമയം, ബാബുവിന്റെ പേഴ്‌സനല്‍ സ്റ്റാഫിലെ അംഗമായിരുന്ന നന്ദകുമാറിന്റെ വിദേശയാത്രയെ സംബന്ധിച്ചു വിജിലന്‍സ് പരിശോധന തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."