ആല്‍പ്സ് പര്‍വതത്തില്‍ കേബിള്‍ കാറില്‍ യാത്രക്കാര്‍ കുടുങ്ങി
പാരിസ്: യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ ആല്‍പ്സ് പര്‍വതത്തില്‍ കേബിള്‍ കാറുകളില്‍ സഞ്ചാരികള്‍ കുടുങ്ങി. മൗണ്ട് ബ്ലാഞ്ച് കൊടുമുടിയിലെ കേബിള്‍ കാര്‍ സര്‍വിസാണ് സാങ്കേതിക തകരാര്‍ മൂലം തടസപ്പെട്ടത്. ആല്‍പ്സിലെ കൊടും തണുപ്പില്‍ രാത്രി മുഴുവന്‍ ഉയരത്തില്‍ തങ്ങേണ്ടി വന്നത് 45 വിനോദ സഞ്ചാരികള്‍ക്കാണ്. 65 പേരെ ഹെലികോപ്റ്ററുകള്‍ വഴി രക്ഷപ്പെടുത്താന്‍ ഫ്രഞ്ച് സേനയ്ക്ക് കഴിഞ്ഞു. എന്നാല്‍ മറ്റുള്ളവരെ ആല്പ്സിന്റെ ഉയരത്തില്‍ നിന്ന് രാത്രിക്ക് മുന്‍പ് രക്ഷപ്പെടുത്തി താഴെയെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കൊടുംതണുപ്പിനെ അതിജീവിക്കാന്‍ പുതപ്പുകളും ഭക്ഷണവും ഹെലികോപ്റ്റര്‍ വഴി കേബിള്‍ കാറില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് വിതരണം ചെയ്തു.
സാങ്കേതിക തകരാറും കാറ്റിന്റെ ഗതിവ്യത്യാസവുമാണ് കേബിള്‍ കാര്‍ പാതിവഴിയില്‍ കുടുങ്ങാന്‍ കാരണമായതെന്ന് ഫ്രഞ്ച് അധികൃതര്‍ പറഞ്ഞു. നാലു ഹെലികോപ്ടറുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.
വെളുത്ത പര്വതമെന്നറിയപ്പെടുന്ന മൗണ്ട് ബ്ലാഞ്ചിലെ ഔഗിലി ഡു മിഡി പീക്ക് ഹെല്ബ്രോണര് എന്നീ കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അഞ്ച് കിലോമീറ്റര്‍ ദൂരത്തിനിടയിലാണ് കേബിള്‍ കാറുകള്‍ തങ്ങി നിന്നത്. ഫ്രാന്‍സിന്റേയും ഇറ്റലിയുടേയും അതര്‍ത്തിയില്‍ 3000 മീറ്റര്‍ ഉയരത്തിലാണിത്. 110 യാത്രികരാണ് ഈ സമയം യാത്ര ചെയ്തിരുന്നത്. ശക്തമായ ശീതക്കാറ്റില്‍ കേബിളുകള്‍ കൂട്ടുപിരിഞ്ഞതാണ് പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമെന്ന് ഓപ്പറേറ്റര്‍മാര്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."