HOME
DETAILS

റഷ്യയുടെ 48 യുദ്ധവിമാനങ്ങൾ ഇറാൻ വാങ്ങുന്നു; 600 കോടി യൂറോയുടെ കരാറിലൊപ്പുവച്ചു

  
Web Desk
December 08, 2025 | 1:01 PM

iran buys 48 russian fighter jets signs 6 billion euro contract

ബ്രസൽസ്: ഇസ്‌റാഈലി ആക്രമണ ഭീഷണി ചെറുക്കാൻ ഇറാൻ റഷ്യയുടെ നൂതന എസ്.യു35 യുദ്ധവിമാനങ്ങൾ വാങ്ങുന്നു. 2026നും 2028നുമിടയിൽ ഇത്തരം 48 വിമാനങ്ങൾ വാങ്ങാൻ ഇറാൻ 600 കോടി യൂറോയുടെ കരാറിലൊപ്പുവച്ചു. റഷ്യയുടെ ചോർത്തപ്പെട്ട പ്രതിരോധ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒക്ടോബറിൽ ബ്ലാക് മിറർ എന്ന ഹാക്കർ ഗ്രൂപ്പിലാണ് ഈ റിപ്പോർട്ട് ആദ്യം പ്രസിദ്ധീകരിച്ചത്. ഇറാനിൽ വച്ചായിരിക്കും യുദ്ധവിമാന ഭാഗങ്ങൾ കൂട്ടിച്ചേർക്കുക. റഷ്യയുടെ സുഖോയ് കമ്പനിയുടെയും കെ.ആർ.ഇ.ടിയുടെയും സാങ്കേതികവിദഗ്ധന്മാർ ഇതിനായി 2024ൽ ഇറാനിലെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഇറാൻ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ തദ്ദേശീയമായി നിർമിക്കുന്നത്.

റഷ്യയുടെ മിഗ് 29 യുദ്ധവിമാനങ്ങൾ ഇപ്പോൾ തന്നെ ഇറാനിലുണ്ടെന്നും എസ്.യു 35 വൈകാതെ എത്തുമെന്നും ഒരു ജനപ്രതിനിധി വെളിപ്പെടുത്തിയിരുന്നു. റഷ്യയുടെ എസ് 400 മിസൈൽ വേധ സംവിധാനവും എച്ച്. ക്യു 9 സംവിധാനവും എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ റഷ്യയിൽ നിന്നും ചൈനയിൽ നിന്നും വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുമെന്ന് മറ്റൊരു ജനപ്രതിനിധിയും വ്യക്തമാക്കിയിരുന്നു.

അൾജീരിയ, എത്യോപ്യ എന്നീ രാജ്യങ്ങൾക്കും റഷ്യ നൂതന സുഖോയ് യുദ്ധവിമാനങ്ങൾ വിൽക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്.

 

 

iran has reportedly finalized a massive arms deal with russia to purchase 48 advanced sukhoi su-35 multirole fighter jets for an estimated €6 billion (approximately us$6.5 billion).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  4 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  4 days ago
No Image

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

Cricket
  •  4 days ago
No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  4 days ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  4 days ago
No Image

"ഞങ്ങൾ പറയുന്നത് ചെയ്തിരിക്കും"; ദുബൈയിൽ ഈ വർഷം തന്നെ എയർ ടാക്സികൾ പറന്നുയരുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ

uae
  •  4 days ago
No Image

ശ്രേയസ് അയ്യരും സർപ്രൈസ് താരവും ടി-20 ടീമിൽ; ലോകകപ്പിന് മുമ്പേ വമ്പൻ നീക്കവുമായി ഇന്ത്യ

Cricket
  •  4 days ago
No Image

ബഹ്‌റൈനില്‍ കാലാവസ്ഥ അനുകൂലം; മഴ സാധ്യതയില്ല

bahrain
  •  4 days ago
No Image

പകൽ ആൺകുട്ടികളായി വേഷം മാറി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന യുവതികൾ പിടിയിൽ

crime
  •  4 days ago
No Image

ഭക്ഷണം ഉണ്ടാക്കുന്നതിനെച്ചൊല്ലി തർക്കം; ഗർഭിണിയായ നവവധു ഭർത്താവിനെ കുത്തിക്കൊന്നു

latest
  •  4 days ago