ഭീമനാട് ഗവ. യു.പി.സ്‌കൂള്‍ സംസ്ഥാന ബെസ്റ്റ് പി.ടി.എ.അവാര്‍ഡ് നേടി
ഭീമനാട്: ഭീമനാട് ഗവ യു.പി.സ്‌കൂളിന് സംസ്ഥാന ബെസ്റ്റ് പി.ടി.എ.അവാര്‍ഡ്. 2015-16 അധ്യായന വര്‍ഷത്തെ സംസ്ഥാനതല ബെസ്റ്റ് പി.ടി.എ.അവാര്‍ഡ് കേരള മുഖ്യ മന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് എന്നിവരില്‍ നിന്നും പി.ടി.എ.അംഗങ്ങള്‍ ഏറ്റുവാങ്ങി.
സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും പി ടി.എ. പ്രസിഡന്റ് കെ.സന്തോഷ് ബാബു, ഹെഡ് മാസ്റ്റര്‍ കെ. വിജയകൃഷ്ണന്‍, വൈസ് പ്രസിഡന്റ് എ.റഫീഖ്, മുന്‍ എച്ച്.എം. പി.രാധാകൃഷ്ണന്‍, മുന്‍ പി.ടി.എ.പ്രസിഡന്റ് കെ.അബ്ദുല്‍ ഖാദര്‍, പി.ടി.എ.അംഗങ്ങളായ സ്വലാഹുദ്ധീന്‍, സൈനുദ്ധീന്‍, അധ്യാപക പ്രതിനിധികളായ കെ.ജുവൈരിയത്, എം.സബിത, കെ.സി. മിനി, പി.സിന്ധു ഏറ്റുവാങ്ങി.
ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ 1032 കുട്ടികളും പ്രൈമറിയില്‍ 177 കുട്ടികളും പടികുകുന്ന ഈ വിദ്യാലയത്തില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 35 ക്ലാസ്മുറികള്‍ ആവശ്യമുള്ളിടത്ത് ഇരുപത് ക്ലാസ് മുറികള്‍ മാത്രമാണുള്ളത്.
പി.ടി.എ ഒരു ക്ലാസ്‌റൂം, ഓപണ്‍ ഓഡിറ്റോറിയം നിര്‍മിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കും അധ്യാപക അനധ്യാപകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തയിട്ടുണ്ട്.
സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന കുടുംബത്തിലെ കുട്ടികള്‍ക്ക് സൗജന്യ യൂനിഫോം, മാരകരോഗങ്ങളുള്ളവര്‍ക്ക് സാമ്പത്തിക സഹായം എന്നിവയും പി.ടി.എ ഒരിക്കിയിരിക്കുന്നു.
പഠനത്തില്‍ പിന്നോക്കം നില്‍കുന്നവരുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍'താങ്ങും തണലും'പദ്ധതി ഇഗ്ലീഷ് ഭാഷാ പോഷണത്തിനുതകുന്ന സ്‌പോകണ്‍ ഇഗ്ലീഷ് മിടുക്കരായ കുട്ടികള്‍ക്ക് എല്‍.എസ്.എസ്, യു.എസ്.എസ്.പൊതുവിജ്ഞാനം എന്നിവയില്‍ പരിശീലനം വിവിധ പഠന ക്യാംപുകള്‍ ശില്‍പശാലകള്‍ എന്നിവയും പി.ടി.എ.യുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."