ഏഷ്യന്‍ ജൂഡോ ചാംപ്യന്‍ഷിപ്പ്: ജപ്പാന് മുന്നില്‍
കൊച്ചി : പത്താമത് ഏഷ്യന്‍ സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ ഏഷ്യന്‍ ജൂഡോ ചാംപ്യന്‍ഷിപ്പില്‍ ജപ്പാന് മുന്നില്‍. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ അഞ്ചു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ടു വെങ്കലവും നേടിയാണ് ജപ്പാന് മുന്നിലെത്തിയത്. നാലു സ്വര്‍ണവും ഒരു വെള്ളിയും നാലു വെങ്കലവും നേടി കൊറിയ രണ്ടാം സ്ഥാനത്ത് തുടരുന്നു. മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും ആറു വെങ്കലവും നേടിയ കസാക്കിസ്ഥനാണ് മൂന്നാം സ്ഥാനത്ത്. ഒരു വെള്ളിയും നാലു വെങ്കലവും നേടി ഇന്ത്യ എട്ടാം സ്ഥാനത്തു തുടരുന്നു.
22 രാജ്യങ്ങളില്‍ നിന്നുളള താരങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. മംഗോളിയ, ഉസ്ബക്കിസ്ഥാന്, തായ്പേയ്, കിര്‍ഗിസ്ഥാന്‍ രാജ്യങ്ങളാണ് യഥാക്രമം നാല്, അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളിലുളളത്. ഇന്നു രാവിലെ പത്തിന് പതിനേഴാമത് ജൂനിയര്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിന്റെ പ്രഥമിക മത്സരങ്ങള്‍ക്ക് തുടക്കമാകും. പുരുഷന്മാര്ക്കും വനിതകള്‍ക്കുമായി നാലു വീതം മത്സരങ്ങളാണ് നടക്കുന്നത്. വൈകിട്ട് നാലിനു ഫൈനല്‍ മത്സരങ്ങള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."