HOME
DETAILS

ഷാർജയിൽ ഇനി എല്ലാം വിരൽത്തുമ്പിൽ! മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് പുതുക്കി; എട്ട് പുതിയ സേവനങ്ങൾ ഓൺ‌ലൈനിൽ

  
December 11, 2025 | 2:52 AM

sharjah municipality launches revamped website with 8 new digital services

ഷാർജ: തങ്ങളുടെ വെബ്സൈറ്റ് പുതുക്കി അവതരിപ്പിച്ച് ഷാർജ മുനിസിപ്പാലിറ്റി. ഇതിനൊപ്പം, പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനായി എട്ട് പുതിയ ഡിജിറ്റൽ സേവനങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്. മുനിസിപ്പാലിറ്റി വഴിയുള്ള സേവനങ്ങൾക്കായി വരുന്ന സമയവും പ്രയത്നവും കുറയ്ക്കുക, ആധുനികവും തടസ്സമില്ലാത്തതുമായ ഡിജിറ്റൽ സേവനങ്ങൾ നൽകുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം.

ഷാർജ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സാലെം അലി അൽ മെഹൈരി, ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഒബൈദ് സയീദ് അൽ തുനൈജി, കൗൺസിൽ അംഗങ്ങൾ, മുനിസിപ്പൽ ഡയറക്ടർമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ദൈനംദിന ജീവിതത്തിൽ ഡിജിറ്റൽ പരിവർത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചടങ്ങിൽ സംസാരിച്ച ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഒബൈദ് സയീദ് അൽ തുനൈജി എടുത്തുപറഞ്ഞു. പൊതുജനങ്ങളുടെ ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റുന്നതിനായി ഷാർജ മുനിസിപ്പാലിറ്റി സേവനങ്ങൾ നിരന്തരം പരിഷ്കരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മുനിസിപ്പൽ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമാണ് ഈ പുതിയ വെബ്സൈറ്റ് എന്ന് ഷാർജ മുനിസിപ്പാലിറ്റിയിലെ ഐടി വകുപ്പ് ഡയറക്ടർ ഡോ. ജവാഹർ അൽ ഷേഹി വ്യക്തമാക്കി. 

പുതിയ എട്ട് ഡിജിറ്റൽ സേവനങ്ങളും മുനിസിപ്പാലിറ്റി അവതരിപ്പിച്ചു. പ്രധാനപ്പെട്ട മുനിസിപ്പൽ സേവനങ്ങളായ ലാൻഡ് സെറ്റിൽമെന്റ് അഭ്യർത്ഥനകൾ, പുതിയ അഴുക്കുചാലുകൾക്കുള്ള അപേക്ഷകൾ, റോഡ് അല്ലെങ്കിൽ യാർഡ് അറ്റകുറ്റപ്പണികൾ എന്നിവ പൂർണ്ണമായും ഡിജിറ്റലായി മാറി. കൈകൊണ്ട് എഴുതിയ അപേക്ഷകളും വാട്ട്‌സ്ആപ്പ് വഴിയുള്ള ഫോളോ-അപ്പുകളും ആവശ്യമായിരുന്ന പഴയ രീതികൾ ഇതോടെ ഇല്ലാതായി. 

പുതിയൊരു പരസ്യ സംവിധാനവും ആരംഭിച്ചതായി അൽ ഷേഹി പറഞ്ഞു. ഒരു ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ഈ സംവിധാനം അഞ്ച് പ്രധാന സേവനങ്ങൾ നൽകുന്നു. പരസ്യാനുമതികൾ (Permits) നൽകാനും പുതുക്കാനും ട്രാക്ക് ചെയ്യാനും ഈ സംവിധാനം ഓൺ‌ലൈനിൽ സൗകര്യമൊരുക്കുന്നു. ഉപഭോക്താക്കളുടെ നടപടിക്രമങ്ങൾ ലഘൂകരിക്കുക, ഓഫിസിലെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുക, പേപ്പർ ഉപയോഗം കുറയ്ക്കുക, നേരിട്ടുള്ള സന്ദർശനം ആവശ്യമുള്ള സമയനഷ്ടം ഒഴിവാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

ബാഹ്യ പരസ്യ പെർമിറ്റുകൾ നൽകുക, പുതുക്കുക, ക്ലിയറൻസ് ആവശ്യപ്പെടുക, പെർമിറ്റിൽ ഭേദ​ഗതികൾ വരുത്തുക, പരസ്യ കമ്പനികളുടെ രജിസ്ട്രേഷൻ/പുതുക്കൽ, നേരിട്ടുള്ള പരസ്യദാതാക്കളുടെ രജിസ്ട്രേഷൻ/പുതുക്കൽ തുടങ്ങിയ അപേക്ഷകളെല്ലാം ഈ ഒരൊറ്റ ഇലക്ട്രോണിക് സംവിധാനം വഴി സമർപ്പിക്കാൻ കഴിയും.

Sharjah Municipality has launched its revamped website, introducing 8 new digital services to enhance public service delivery and reduce wait times. The initiative aims to provide modern, seamless digital services to citizens.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരേ ശക്തമായ തെളിവുകൾ നിരത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ

Kerala
  •  4 hours ago
No Image

സമസ്ത നൂറാം വാര്‍ഷിക പ്രചാരണം ഏറ്റെടുത്ത് ഫിലിപ് ജോൺ

Kerala
  •  5 hours ago
No Image

അഞ്ചലിൽ ഓട്ടോറിക്ഷയും ശബരിമല തീർത്ഥാടകരുടെ ബസ്സും കൂട്ടിയിടിച്ചു; മൂന്ന് മരണം

Kerala
  •  5 hours ago
No Image

തദ്ദേശത്തില്‍ വോട്ടിട്ടത് തലസ്ഥാനത്ത്; വിവാദകേന്ദ്രമായി സുരേഷ്‌ഗോപി

Kerala
  •  5 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പോളിങ് കുറയാതിരിക്കാൻ ജാഗ്രതയിൽ മുന്നണികൾ

Kerala
  •  5 hours ago
No Image

ആസ്‌ത്രേലിയയില്‍ കുട്ടികളുടെ സമൂഹമാധ്യമ വിലക്ക് പ്രാബല്യത്തില്‍; കുട്ടികളുടെയും കൗമാരക്കാരുടെയും അക്കൗണ്ടുകള്‍ ബ്ലോക്കായി

International
  •  5 hours ago
No Image

നടിയെ ആക്രമിച്ച കേസ്‌; പൾസർ സുനിയടക്കം ആറ് പ്രതികൾ കുറ്റക്കാർ; ശിക്ഷാവിധി നാളെ

Kerala
  •  5 hours ago
No Image

ടെന്റുകൾ പ്രളയത്തിൽ മുങ്ങി; ബൈറോൺ കൊടുങ്കാറ്റിൽ വലഞ്ഞ് ഗസ്സ; കനത്ത മഴ

International
  •  5 hours ago
No Image

ഇനി എൽ.എച്ച്.ബി കോച്ചുകൾ; ഫെബ്രുവരി മുതൽ ട്രെയിനുകൾക്ക് പുതിയ മുഖം

Kerala
  •  5 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ടത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ വിധിയെഴുതും

Kerala
  •  6 hours ago