റിഫ്രഷ്മെന്റോടെ സെനോമി സെന്റേഴ്‌സ്: നഖീൽ ദമ്മാം മാൾ ഇനി ‘വെസ്റ്റ്‌ഫീൽഡ് ദമ്മാം’
റിയാദ്: സൗദി അറേബ്യയിലെ മുൻനിര ലൈഫ്‌സ്റ്റൈൽ–റീട്ടെയിൽ ഡെസ്റ്റിനേഷൻ ഡെവലപ്പറും ഓപ്പറേറ്ററുമായ സെനോമി സെന്റേഴ്‌സ്, ദമ്മാമിലെ പ്രശസ്തമായ നഖീൽ മാളിന്‍റെ ഔദ്യോഗിക റി ബ്രാൻഡിങ് പ്രഖ്യാപിച്ചു. ഇനി മുതൽ മാൾ ‘വെസ്റ്റ്‌ഫീൽഡ് ദമ്മാം’ എന്ന പേരിലാണ് പ്രവർത്തിക്കുക. 292 സ്റ്റോറുകളും 58,000 ചതുരശ്ര മീറ്ററിൽ കൂടുതൽ ഗ്രോസ് ലീസബിൾ ഏരിയയുമുള്ള ഈ കേന്ദ്രത്തിന്റെ വലിയ ഉയർച്ചയാണ് ഇതോടെ സംഭവിക്കുന്നത്.
റി ബ്രാൻഡിംഗ് വഴി ഷോപ്പിംഗ്, ഡൈനിംഗ്, എന്റർടെയിൻമെന്റ് അനുഭവങ്ങൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയും, അടുത്ത മാസങ്ങളിൽ നിരവധി അന്താരാഷ്ട്ര ബ്രാൻഡുകൾ ആദ്യമായി ദമ്മാമിലേക്കു പ്രവേശിക്കാനും സാധ്യതയുണ്ടെന്ന് സെനോമി സെന്റേഴ്‌സ് അറിയിച്ചു. നിലവിലെ വാടകക്കാർ മുതൽ പുതുതായി പ്രവേശിക്കാനിടയുള്ള ബ്രാൻഡുകൾ വരെ ശക്തമായ പ്രതികരണമാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.
ഈ വർഷം മെയ് മാസത്തിൽ വേൾഡ്-ക്ലാസ് ഷോപ്പിംഗ് സെന്റർ നെറ്റ്‌വർക്ക് കൈവശം വഹിക്കുന്ന Unibail-Rodamco-Westfield (URW) സ്ട്രാറ്റജിക് ഫ്രാഞ്ചൈസി കരാറിന് ശേഷം, സെനോമിയുടെ പോർട്ട്ഫോളിയോയിലുളള ആദ്യത്തെ ആസ്തിയാണ് വെസ്റ്റ്‌ഫീൽഡ് പേരിൽ വരുന്നത്. കരാറിൻ്റെ ഭാഗമായി വെസ്റ്റ്‌ഫീൽഡ് ബ്രാൻഡിൻ്റെ സൗദി അറേബ്യയിലെ എക്സ്ക്ലൂസീവ് അവകാശം സെനോമി നേടി. കൂടാതെ URWയുടെ ഗ്ലോബൽ നെറ്റ്‌വർക്ക്, മാർക്കറ്റിങ്, റീട്ടെയിൽ മീഡിയ, ലീasing തുടങ്ങിയ മേഖലകളിലെ പരിചയസമ്പത്ത് എന്നിവയും സൗദി വിപണിയിൽ വിനിയോഗിക്കാനാകും.
ആഗോള പ്രശസ്തിയാർജിച്ച വെസ്റ്റ്‌ഫീൽഡ് ബ്രാൻഡിൽ ഗ്രൂപ്പിന്റെ ആദ്യ ഡെസ്റ്റിനേഷൻ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്ന് സെനോമി സെന്റേഴ്‌സ് സിഇഒ അലിസൺ റീഹിൽ–എർഗുവെൻ പറഞ്ഞു. സൗദിയിലെ റീട്ടെയിലിന്റെ പുതിയ യുഗത്തിന് തുടക്കമാകുന്ന നിമിഷമാണിത്. കസ്റ്റമർമാർക്കായി മികച്ച അന്താരാഷ്ട്ര അനുഭവങ്ങളും ബ്രാൻഡുകളും എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്- അലി സൺ പറഞ്ഞു.
Cenomi Centers, the leading owner, operator and developer of contemporary lifestyle and retail destinations in Saudi Arabia, today announced the official rebranding of its Nakheel Dammam Mall to Westfield Dammam – strengthening the centre’s position as a leading retail and leisure destination in the Kingdom, home to 292 stores and over 58,000 square meters of gross leasable area.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."