HOME
DETAILS

ബഹ്‌റൈനിൽ സാമ്പത്തിക ബാധ്യത തീര്‍ക്കാതെ ഇനി രാജ്യം വിടാനാകില്ല; തട്ടിപ്പുകാർക്കെതിരെ കടുത്ത നടപടി വരും, ബില്ലിന് പാര്‍ലമെന്റ് പിന്തുണ

  
Web Desk
December 11, 2025 | 4:12 AM

Bahrain parliament approved proposal to impose strict legal controls

മനാമ: സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാതെ രാജ്യം വിടുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടികള്‍  വരുന്നു. തട്ടിപ്പുകാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ നിയമഭേദഗതി വേണമെന്ന ആവശ്യത്തിന് പാര്‍ലമെന്റ് പിന്തുണ ലഭിച്ചു. വിദേശ നിക്ഷേപകര്‍, വാണിജ്യ രജിസ്‌ട്രേഷനുകളുടെ വിദേശ ഉടമകള്‍, ഫ്‌ലെക്‌സി വിസ സംവിധാനത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ എന്നിവര്‍ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാതെ രാജ്യം വിടുന്നത് തടയാന്‍ നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തണമെന്നു  സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിലെ അംഗം ഖാലിദ് ബു അനകിന്റെ നേതൃത്വത്തിലുള്ള എംപിമാര്‍ ആവശ്യപ്പെട്ടു.

പരിഹരിക്കപ്പെടാത്ത കടങ്ങൾ സമ്പദ്വ്യവസ്ഥയെ ഇല്ലാതാക്കുകയും നിക്ഷേപ കാലാവസ്ഥയെ ദുർബലപ്പെടുത്തുകയും ആയിരക്കണക്കിന് പ്രാദേശിക ബിസിനസുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് വാദിച്ചു എംപിമാർ ഈ നീക്കത്തിന്റെ പ്രാധാന്യം പാർലമെന്റിനെ ബോധ്യപ്പെടുത്തി.

ഖാലിദ് ബു അനകിന്റെ നേതൃത്വത്തിലുള്ള അഞ്ച് അംഗങ്ങളുടെ നിർദ്ദേശം അവലോകനത്തിനായി ഔദ്യോഗികമായി മന്ത്രിസഭയിലേക്ക് അയച്ചു. നിർദ്ദേശത്തോടൊപ്പം ചേർത്തിട്ടുള്ള ഒരു വിശദീകരണക്കുറിപ്പിൽ ഈ പ്രശ്നത്തെ ദേശീയ സമ്പദ്വ്യവസ്ഥയുടെ മേൽ നിഴൽ വീഴ്ത്തുന്ന 'വളരുന്ന പ്രതിഭാസം' എന്നാണ് വിശേഷിപ്പിക്കുന്നത്.

 കടങ്ങള്‍ തീര്‍ക്കാതെ രാജ്യം വിടുന്നത് രാജ്യത്ത് വര്‍ധിച്ചു വരുന്നുണ്ടെന്നും ബാങ്ക് വായ്പ തിരിച്ചടവുകള്‍, വാടക കുടിശ്ശിക, മറ്റ് പിഴകള്‍ എന്നിവ അടയ്ക്കാതെയാണ് പലരും രാജ്യം വിടുന്നതെന്നും ഇത് രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും നിക്ഷേപകരിലുള്ള വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുമെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആഴ്ചത്തെ സെഷനില്‍ വോട്ടെടുപ്പ് മാറ്റിവച്ചതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ വോട്ടെടുപ്പ് നടന്നത്. എംപിമാര്‍ എല്ലാം ഈ ഭേദഗതിയെ പിന്തുണച്ചു.

A proposal to impose strict legal controls on foreign investors and flexible-visa workers – ensuring they do not leave Bahrain permanently without settling outstanding debts – has been approved by Parliament.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ നാടണഞ്ഞത് അയ്യായിരത്തിലേറെ ഇന്ത്യക്കാര്‍; എംബസി രക്ഷാപ്രവര്‍ത്തനത്തില്‍

qatar
  •  2 days ago
No Image

മ്യാന്‍മറിലേക്ക് ഇന്ത്യവഴി ആയുധക്കടത്ത്; സായുധ സംഘങ്ങള്‍ക്ക് ആയുധ പരിശീലനവും നല്‍കി; ഏഴ് വിദേശികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

National
  •  2 days ago
No Image

ഗംഗാനദി തീരത്ത് ബിരിയാണി കഴിച്ചു; മതവികാരം വ്രണപ്പെട്ടെന്ന് യുവമോര്‍ച്ച; 14 മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്ത് യുപി പൊലിസ് 

National
  •  2 days ago
No Image

ദാൽ തടാകതീരത്ത് വർണ്ണവസന്തം; ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡനിൽ പുഷ്പോത്സവത്തിന് തുടക്കം

National
  •  2 days ago
No Image

നട്ടുനനച്ച് വളര്‍ത്തിയവനെ ഇല്ലായ്മ ഇല്ലായ്മ ചെയ്താല്‍ തിരിച്ചടി നേരിടേണ്ടവരും; സണ്ണി ജോസഫിന്റെ മണ്ഡലത്തില്‍ സുധാകരന്‍ അനുകൂല പോസ്റ്ററുകള്‍; പോര് മുറുകുന്നു 

Kerala
  •  2 days ago
No Image

കണ്ണൂരിനെ ചൊല്ലി തർക്കം മുറുകുന്നു; കോൺഗ്രസിൽ സുധാകരൻ്റെ പടയൊരുക്കം, നാളെ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

Kerala
  •  2 days ago
No Image

പ്രഷര്‍ പമ്പ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഇറാന്‍ നേതാക്കളെ വധിക്കാന്‍ ഉത്തരവിടുന്ന നെതന്യാഹു; വീണ്ടും വ്യാജ പ്രചരണവുമായി ഇസ്‌റാഈല്‍; തട്ടിപ്പ് പൊളിച്ച് സോഷ്യല്‍ മീഡിയ 

International
  •  2 days ago
No Image

in depth: എന്തിനാണിങ്ങനെ ചെയ്തത്.. എനിക്കിനിയിവിടെ അന്തിയുറങ്ങണ്ട.. ഉറ്റവരുടെ മീസാൻ കല്ലുകൾ കാണാതെ ചങ്കുപൊട്ടി ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ വൈകാരിക കുറിപ്പ് 

Kerala
  •  2 days ago
No Image

ഇസ്‌റാഈല്‍ നിര്‍മ്മിത യുദ്ധങ്ങളില്‍ ഇനിയൊരു തലമുറ കൂടി ബലിയാടാകരുത്; 'ഇറാന്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ സമ്മര്‍ദ്ദം'; ട്രംപിന് തിരിച്ചടിയായി ഉന്നത ഉദ്യോഗസ്ഥന്റെ രാജി 

International
  •  2 days ago

No Image

കൂറുമാറിയെത്തിയവരെ ചേര്‍ത്ത് പിടിച്ച് കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക; ഐഷ പോറ്റിക്കും, എസ് സുരേഷിനും സീറ്റ് 

Kerala
  •  2 days ago
No Image

ജനവിധി തേടി ജന്മ നാട്ടിലേക്ക്: പോരാട്ടം അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കൈപ്പത്തി ചിഹ്നത്തിൽ; മുൻഗണന പാലക്കാട്ടെ ജനങ്ങൾക്കും ആവശ്യങ്ങൾക്കും; സ്ഥാനാർത്ഥിത്വത്തിനു പിന്നാലെ കുറിപ്പുമായി രമേഷ് പിഷാരടി

Kerala
  •  2 days ago
No Image

ഇരുട്ടിലായി ക്യൂബ; യുഎസ് ഉപരോധം കടുക്കുന്നു, രാജ്യം കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ

International
  •  2 days ago
No Image

കേരള കോണ്‍ഗ്രസില്‍ തലമുറ മാറ്റം; തൊടുപുഴയില്‍ ഇത്തവണ പിജെ ജോസഫില്ല; പകരം മകന്‍ മത്സരിക്കും; സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കേരള കോണ്‍ഗ്രസ് 

Kerala
  •  2 days ago