ഒളിംപ്യന്മാരെ ആദരിച്ചു
തിരുവനന്തപുരം: റിയോ ഒളിംപിക്സില്‍ പങ്കെടുത്ത മലയാളി കായിക താരങ്ങളെ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭ്യമുഖ്യത്തില്‍ സര്‍ക്കാര്‍ ആദരിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കായിക താരങ്ങള്‍ക്ക് മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ഉപഹാരങ്ങള്‍ നല്കി. ഹോക്കി താരം പി.ആര്. ശ്രീജേഷ്, അത്ലറ്റുകളായ അനില്‍ഡ തോമസ്, ടി ഗോപി, ഒ.പി ജയ്ഷ, ജിസ്ന മാത്യു, ജിന്സണ് ജോണ്സണ്, കുഞ്ഞു മുഹമ്മദ്, മുഹമ്മദ് അനസ്, രഞ്ജിത് മഹേശ്വരി, സാജന് പ്രകാശ് എന്നിവര്‍ ആദരം ഏറ്റുവാങ്ങി.
കായിക മന്ത്രി ഇ.പി. ജയരാജന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്, വി. ശിവന്‍കുട്ടി എം.എല്‍.എ, മേയര്‍ വി.കെ പ്രശാന്ത്, സ്പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്, വൈസ് പ്രസിഡന്റ് മേഴ്സിക്കുട്ടന്‍, സെക്രട്ടറി സഞ്ജയ് കുമാര്‍, മുന്‍ സ്പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് പത്മനി തോമസ്, സ്പോര്‍ട്സ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."