HOME
DETAILS

സൈന്യത്തെ കുറിച്ചുള്ള പരാമര്‍ശം: അസം ഖാന്‍ കുറ്റവിമുക്തന്‍; എങ്കിലും മകനൊപ്പം ജയിലില്‍ തുടരും

  
December 12, 2025 | 3:10 AM

Azam Khan acquitted of army reference

ലഖ്‌നൗ: മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ അസം ഖാന്‍ മറ്റൊരു കേസില്‍ക്കൂടി കുറ്റവിമുക്തന്‍.  സൈന്യത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ എട്ടുവര്‍ഷം മുമ്പുള്ള കേസിലാണ് അദ്ദേഹത്തെ വെറുതെവിട്ടത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് പാന്‍ കാര്‍ഡ് സ്വന്തമാക്കിയെന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനാല്‍ അദ്ദേഹം ജയിലില്‍ തുടരും. ഈ കേസില്‍ അദ്ദേഹത്തോടൊപ്പം മകന്‍ അബ്ദുല്ല ഖാനും ജയിലില്‍ കഴിയുകയാണ്. അദ്ദേഹത്തെ കുറ്റക്കാരനാക്കാന്‍ മതിയായ തെളിവുകളില്ലെന്ന് യു.പിയിലെ പ്രത്യേക ജനപ്രതിനിധി കോടതി വിധിച്ചു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അസം ഖാന്‍ നടത്തിയ പരാമര്‍ശം സൈനികരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് ആകാശ് സക്‌സേന നല്‍കിയ പരാതിയാണ് കേസിനാസ്പദമായ സംഭവം.
മറ്റൊരു കേസില്‍ മോചിതനായി രണ്ട് മാസം തികയുമ്പോഴാണ്, 2019ല്‍ രജിസ്റ്റര്‍ ചെയ്ത പാന്‍ കാര്‍ഡ് കേസില്‍ കഴിഞ്ഞമാസം ഖാനെയും മകനെയും ജയിലിലടച്ചത്. 1993 ല്‍ അബ്ദുല്ല അസം തന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളുമായും ബാങ്ക് രേഖകളുമായും പൊരുത്തപ്പെടുന്ന ജനനത്തീയതി ഉപയോഗിച്ച് രണ്ട് പാന്‍ കാര്‍ഡുകള്‍ നേടിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് ആകാശ് സക്‌സേന നല്‍കിയ പരാതിയാണ് കേസ്സിന്നാധാരം. പിതാവുമായി ഗൂഢാലോചന നടത്തി അബ്ദുല്ല വ്യാജ പാന്‍ കാര്‍ഡ് വാങ്ങിയതായും അത് ഔദ്യോഗിക രേഖകളില്‍ സമര്‍പ്പിച്ചതായുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്. 
യു.പിയില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഭൂമി കൈയേറ്റം, അഴിമതി, ഭീഷണിപ്പെടുത്തല്‍, ആട് മോഷണം, വഞ്ചന, പ്രകോപനപരമായ പ്രസംഗം എന്നിവയുള്‍പ്പെടെ മൊത്തം 84 കേസുകള്‍ ആണ് ഖാനെതിരേ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാല് കേസുകളില്‍ ശിക്ഷിക്കപ്പെട്ടു. നാല് കേസുകളില്‍ കുറ്റവിമുക്തനാക്കപ്പെട്ടു. ബാക്കിയുള്ളവ ഇപ്പോഴും തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല.

In a major relief to Samajwadi Party (SP) leader and former MP, Azam Khan, after a local court on Thursday acquitted him in an eight-year-old case over his remarks about army personnel. The MP-MLA Special Court cleared him of all charges in the matter, ruling that there was “insufficient evidence” to hold him guilty.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ നാടണഞ്ഞത് അയ്യായിരത്തിലേറെ ഇന്ത്യക്കാര്‍; എംബസി രക്ഷാപ്രവര്‍ത്തനത്തില്‍

qatar
  •  6 hours ago
No Image

മ്യാന്‍മറിലേക്ക് ഇന്ത്യവഴി ആയുധക്കടത്ത്; സായുധ സംഘങ്ങള്‍ക്ക് ആയുധ പരിശീലനവും നല്‍കി; ഏഴ് വിദേശികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

National
  •  7 hours ago
No Image

ഗംഗാനദി തീരത്ത് ബിരിയാണി കഴിച്ചു; മതവികാരം വ്രണപ്പെട്ടെന്ന് യുവമോര്‍ച്ച; 14 മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്ത് യുപി പൊലിസ് 

National
  •  8 hours ago
No Image

ദാൽ തടാകതീരത്ത് വർണ്ണവസന്തം; ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡനിൽ പുഷ്പോത്സവത്തിന് തുടക്കം

National
  •  8 hours ago
No Image

നട്ടുനനച്ച് വളര്‍ത്തിയവനെ ഇല്ലായ്മ ഇല്ലായ്മ ചെയ്താല്‍ തിരിച്ചടി നേരിടേണ്ടവരും; സണ്ണി ജോസഫിന്റെ മണ്ഡലത്തില്‍ സുധാകരന്‍ അനുകൂല പോസ്റ്ററുകള്‍; പോര് മുറുകുന്നു 

Kerala
  •  8 hours ago
No Image

കണ്ണൂരിനെ ചൊല്ലി തർക്കം മുറുകുന്നു; കോൺഗ്രസിൽ സുധാകരൻ്റെ പടയൊരുക്കം, നാളെ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

Kerala
  •  9 hours ago
No Image

പ്രഷര്‍ പമ്പ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

ഇറാന്‍ നേതാക്കളെ വധിക്കാന്‍ ഉത്തരവിടുന്ന നെതന്യാഹു; വീണ്ടും വ്യാജ പ്രചരണവുമായി ഇസ്‌റാഈല്‍; തട്ടിപ്പ് പൊളിച്ച് സോഷ്യല്‍ മീഡിയ 

International
  •  9 hours ago
No Image

in depth: എന്തിനാണിങ്ങനെ ചെയ്തത്.. എനിക്കിനിയിവിടെ അന്തിയുറങ്ങണ്ട.. ഉറ്റവരുടെ മീസാൻ കല്ലുകൾ കാണാതെ ചങ്കുപൊട്ടി ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ വൈകാരിക കുറിപ്പ് 

Kerala
  •  9 hours ago
No Image

ഇസ്‌റാഈല്‍ നിര്‍മ്മിത യുദ്ധങ്ങളില്‍ ഇനിയൊരു തലമുറ കൂടി ബലിയാടാകരുത്; 'ഇറാന്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ സമ്മര്‍ദ്ദം'; ട്രംപിന് തിരിച്ചടിയായി ഉന്നത ഉദ്യോഗസ്ഥന്റെ രാജി 

International
  •  10 hours ago

No Image

കൂറുമാറിയെത്തിയവരെ ചേര്‍ത്ത് പിടിച്ച് കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക; ഐഷ പോറ്റിക്കും, എസ് സുരേഷിനും സീറ്റ് 

Kerala
  •  12 hours ago
No Image

ജനവിധി തേടി ജന്മ നാട്ടിലേക്ക്: പോരാട്ടം അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കൈപ്പത്തി ചിഹ്നത്തിൽ; മുൻഗണന പാലക്കാട്ടെ ജനങ്ങൾക്കും ആവശ്യങ്ങൾക്കും; സ്ഥാനാർത്ഥിത്വത്തിനു പിന്നാലെ കുറിപ്പുമായി രമേഷ് പിഷാരടി

Kerala
  •  12 hours ago
No Image

ഇരുട്ടിലായി ക്യൂബ; യുഎസ് ഉപരോധം കടുക്കുന്നു, രാജ്യം കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ

International
  •  12 hours ago
No Image

കേരള കോണ്‍ഗ്രസില്‍ തലമുറ മാറ്റം; തൊടുപുഴയില്‍ ഇത്തവണ പിജെ ജോസഫില്ല; പകരം മകന്‍ മത്സരിക്കും; സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കേരള കോണ്‍ഗ്രസ് 

Kerala
  •  12 hours ago