അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം; ഡ്രൈവർമാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശം
അബൂദബി: അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ (Al Khaleej Al Arabi Street) ഈ വാരാന്ത്യത്തിൽ ഗതാഗത നിയന്ത്രണം ഏർപെടുത്തി. ഹെവി വാഹനങ്ങൾക്കും തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾക്കുമാണ് താൽക്കാലിക യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
തലസ്ഥാനത്തെ പ്രധാന റോഡുകളിലൊന്നായ ഇവിടെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും സുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണ് ഈ നടപടി. അബൂദബി മൊബിലിറ്റിക്ക് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചതനുസരിച്ച്, 2025 ഡിസംബർ 13 ശനിയാഴ്ച പുലർച്ചെ 3:00 മുതൽ രാവിലെ 10:00 വരെയായിരിക്കും വിലക്ക് നിലവിലുണ്ടാവുക.
ഈ സമയപരിധിയിൽ, ഭാരമുള്ള ചരക്ക് വാഹനങ്ങൾക്കും തൊഴിലാളികളെ വഹിച്ചുകൊണ്ടുള്ള ബസുകൾക്കും നിശ്ചയിച്ച റൂട്ടിലൂടെ പ്രവേശിക്കാനോ യാത്ര ചെയ്യാനോ അനുമതിയുണ്ടായിരിക്കില്ല.
ഡ്രൈവർമാർ നിയന്ത്രണങ്ങൾ പാലിക്കണമെന്നും ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും അബൂദബി മൊബിലിറ്റി ആവശ്യപ്പെട്ടു. ഇത് എല്ലാ യാത്രക്കാർക്കും തടസ്സമില്ലാത്തതും സുരക്ഷിതവുമായ യാത്രാ ഉറപ്പാക്കാൻ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഈ ക്രമീകരണം താൽക്കാലികമാണെന്നും, പ്രഭാത സമയങ്ങളിലെ ഗതാഗതം നിയന്ത്രിക്കാൻ വേണ്ടിയാണ് ഇത് ഏർപ്പെടുത്തിയതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Authorities have imposed temporary traffic restrictions on Al Khaleej Al Arabi Street this weekend, prohibiting heavy vehicles and worker buses from using the road.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."