A woman who ran away with her partner, leaving her minor children behind, has been acquitted along with him. The Kollam Additional District Sessions Court cleared them after the woman’s husband and children supported her during the trial. The case was filed at the Kundara Police Station in 2022.
HOME
DETAILS
MAL
ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു
December 12, 2025 | 5:18 PM
കൊല്ലം: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെയും കാമുകനെയും കോടതി വെറുതെ വിട്ടു. കേസിന്റെ വിചാരണക്കിടെ യുവതിക്ക് അനുകൂലമായി ഭർത്താവും മക്കളും മൊഴി നൽകിയതോടെയാണ് തീരുമാനം. കുണ്ടറ പോലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റൽ ചെയ്ത കേസിലാണ് കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ വിധി.
2022 ഒക്ടോബർ 7നാണ് കേസിലെ ഒന്നാം പ്രതിയായ കവിത, ഭർത്താവിനെയും, പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെയും ഉപേക്ഷിച്ച് ആൺ സുഹൃത്തായ ജെർലിനൊപ്പം പോയത്. പിന്നാലെ കവിതയുടെ അച്ഛൻ കുണ്ടറ സ്റ്റേഷനിൽ പരാതി നൽകി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയ സാഹചര്യത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 317, ജൂവനൈൽ ജസ്റ്റിസ് ആക്ടിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. കവിതയെ കുറ്റകൃത്യത്തിന് സഹായിച്ചെന്നതാണ് ജെർലിനെതിരെ കേസെടുക്കാൻ കാരണം. കേസ് കോടതി പരിഗണിച്ച ഘട്ടത്തിൽ പൊലീസ് ചുമത്തിയ കുറ്റങ്ങൾ പ്രതികൾ നിഷേധിച്ചു.
പിന്നീട് വിചാരണ ഘട്ടത്തിൽ പ്രതികൾക്കെതിരായ നിലപാട് കവിതയുടെ പിതാവും ഭർത്താവും മക്കളും മാറ്റി. ഇതോടെ പ്രതികൾ കുറ്റം ചെയ്തതായി മറ്റ് യാതൊരു തെളിവുകളും പ്രോസിക്യൂഷന് ഹാജരാക്കാനും സാധിച്ചില്ല. തുടർന്നാണ് കവിതയെയും ജെർലിനെയും കോടതി വെറുതെ വിട്ടത്. കവിതയും ഭർത്താവ് ബി.ബിജുകുമാറും വിവാഹബന്ധം വേർപെടുത്താൻ ഉഭയകക്ഷി സമ്മതപ്രകാരം കുടുംബകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കവിതയ്ക്ക് വേണ്ടി അഡ്വ. അതുൽ.സിയും ജെർലിൻ ജോൺസന് വേണ്ടി അഡ്വ.ലിജിൻ ഫെലിക്‌സുമാണ് കോടതിയിൽ ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."