HOME
DETAILS

2020ൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്; ഇത്തവണ അടിതെറ്റി; സിപിഎം സ്ഥാനാർഥി തോറ്റത് ആയിരം വോട്ടുകൾക്ക്

  
Web Desk
December 13, 2025 | 8:55 AM

cpm candidate who became the youngest panchayat president in 2020 was defeated this time by a margin of 1000 votes

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി റെക്കോർഡിട്ട സിപിഎമ്മിന്റെ രേഷ്മ മറിയത്തിന് ഇത്തവണ തിരിച്ചടി. ജില്ല പഞ്ചായത്തിലേക്കുള്ള മത്സരത്തിൽ മലയാലപ്പുഴ ഡിവിഷനിൽ നിന്നാണ് രേഷ്മ മറിയം എൽഡിഎഫ് പാനലിൽ ജനവിധി തേടിയത്. 1077 വോട്ടിനായിരുന്നു രേഷ്മയുടെ തോൽഫി. 

എതിർ സ്ഥാനാർഥി യുഡിഎഫിന്റെ അമ്പിളി ടീച്ചർ തിളക്കമാർന്ന വിജയം നേടി. 13,075 വോട്ടുകളാണ് അമ്പിളി ടീച്ചർ നേടിയത്. രേഷ്മക്ക് 11,980 വോട്ടുകൾ മാത്രമാണ് നേടാനായത്. ബിഡിജെഎസിന്റെ നന്ദിനി സുധീർ 3966 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി. 

2020ൽ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്നു രേഷ്മ. 21-ാം വയസ്സിലാണ് പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിന്റെ പ്രസിഡന്റായത്. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ 21 വയസ്സായിരുന്നു രേഷ്മയുടെ പ്രായം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനതീയതിക്ക് തലേദിവസമാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്. 70 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിൽനിന്ന് 11-ാം വാർഡ് പിടിച്ചെടുത്ത് രേഷ്മ വിജയിക്കുകയും ചെയ്തു. യുഡിഎഫിൽനിന്ന് വർഷങ്ങൾക്ക് ശേഷം ഭരണം പിടിച്ചെടുത്തപ്പോൾ ഏറ്റവും പ്രായംകുറഞ്ഞ അംഗത്തെ തന്നെ പ്രസിഡന്റാക്കി സിപിഎം കൈയടി നേടിയിരുന്നു. 

അതേസമയം ശബരിമല വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായിട്ടും പത്തനംതിട്ടയിലെ പന്തളം മുനിസിപ്പിലാറ്റിയില്‍ ബിജെപിക്ക് അടിതെറ്റി. വിശ്വാസി സമൂഹം കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നല്‍കിയത്. കഴിഞ്ഞ തവണ ഭരണം പിടിച്ചെടുത്ത ബിജെപി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 14 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു. 11 സീറ്റുമായി യുഡിഎഫ് കരുത്തുകാട്ടി. യുഡിഎഫ് തന്നെയാണ് മുഖ്യപ്രതിപക്ഷം. ബിജെപിക്ക് കേവലം 9 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 

cpm candidate, who became the youngest panchayat president in 2020, was defeated this time by a margin of 1,000 votes.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തതിന് പിടിയിലായ കുലേന്ദ്ര ശർമ്മ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ  

National
  •  4 hours ago
No Image

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

ബ്ലൂചിപ്പ് തട്ടിപ്പ് ഇരകളെ ലക്ഷ്യമിട്ട് വ്യാജ അഭിഭാഷകർ; തട്ടിപ്പുകാർക്കെതിരെ ഇന്ത്യൻ പൊലിസ്

uae
  •  4 hours ago
No Image

ക്ഷേമപെൻഷൻ 'ഔദാര്യമല്ല, ജനങ്ങളുടെ അവകാശം': തിരുത്തൽ പ്രതീക്ഷിക്കുന്നു; എം.എം. മണിയെ തള്ളി എം.എ ബേബി

Kerala
  •  4 hours ago
No Image

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  4 hours ago
No Image

കൊല്ലം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  4 hours ago
No Image

ആ ഇന്ത്യൻ താരമാണ് മോശം സമയങ്ങളിൽ എന്നെ പിന്തുണച്ചത്: അഫ്ഗാൻ താരം ഗുർബാസ്

Cricket
  •  4 hours ago
No Image

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  4 hours ago
No Image

ആലപ്പുഴ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  4 hours ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  4 hours ago