ശബരിമല വിവാദം വോട്ടായില്ല; പന്തളത്ത് തകര്‍ന്നടിഞ്ഞ് ബിജെപി; ഭരണം കൈവിട്ടു; മുനിസിപ്പാലിറ്റി എൽഡിഎഫ് പിടിച്ചെടുത്തു
പത്തനംതിട്ട: ശബരിമല വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായിട്ടും പത്തനംതിട്ടയിലെ പന്തളം മുനിസിപ്പിലാറ്റിയില്‍ ബിജെപിക്ക് അടിതെറ്റി. വിശ്വാസി സമൂഹം കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നല്‍കിയത്. കഴിഞ്ഞ തവണ ഭരണം പിടിച്ചെടുത്ത ബിജെപി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
14 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു. 11 സീറ്റുമായി യുഡിഎഫ് കരുത്തുകാട്ടി. യുഡിഎഫ് തന്നെയാണ് മുഖ്യപ്രതിപക്ഷം. ബിജെപിക്ക് കേവലം 9 സീറ്റുകള്‍ മാത്രമാണ് നേടാനായത്.
അതേസമയം പത്തനംതിട്ടയിലെ മറ്റ് മൂന്ന് മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫ് ഭരണം പിടിച്ചെടുത്തു. അടൂരിൽ 29 സീറ്റുകളിൽ 11 ഇടത്ത് യു.ഡി.എഫ് വിജയിച്ചു. ഏഴിടത്ത് ജയിച്ച എൽഡിഎഫും മൂന്നിടത്ത് എൻഡിഎയും ജയിച്ചു. നഗരസഭ ഭരണം യു.ഡി.എഫ് ഉറപ്പിച്ചു. പത്തനംതിട്ട നഗരസഭയിൽ 33 സീറ്റിൽ കേവല ഭൂരിപക്ഷമായ 17 സീറ്റും നേടി യു.ഡി.എഫ് വിജയിച്ചു. എൽഡിഎഫ് 12 സീറ്റിൽ വിജയിച്ചു. പത്തനംതിട്ടയിൽ ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്. തിരുവല്ല നഗരസഭയിൽ 18 സീറ്റിൽ ജയിച്ച യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. 11 സീറ്റുമായി എൽഡിഎഫ് രണ്ടാമതായി. എൻഡിഎയ്ക്ക് ഇവിടെ ഏഴ് സീറ്റാണ് നേടാനായത്.
the bjp lost ground in pandalam even though the sabarimala issue was a major topic of debate. the ldf secured power by winning 14 seats. the udf showed strength with 11 seats.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."