HOME
DETAILS

ലയണൽ മെസിയുടെ കൊൽക്കത്ത സന്ദർശനം: സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങൾ; മുഖ്യ സംഘാടകൻ അറസ്റ്റിൽ

  
December 13, 2025 | 12:03 PM

lionel messis kolkata visit stadium disturbances main organizer arrested

കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങേറിയ അനിഷ്ട സംഭവങ്ങളിൽ മുഖ്യ സംഘാടകൻ ശതാദ്രു ദത്ത അറസ്റ്റിൽ. പരിപാടിയുടെ സംഘാടനത്തിലെ വീഴ്ചയെ തുടർന്ന് കൊൽക്കത്ത പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

'ഗോട്ട് ഇന്ത്യ ടൂർ 2025'ന്റെ ഭാഗമായി ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ഇന്റർ മയാമിയിലെ സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്കൊപ്പം മെസി കൊൽക്കത്തയിലെത്തിയത്. രാവിലെ 11.15-ഓടെയാണ് താരം സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയത്.

മെസിയെ ഒരു നോക്ക് കാണാനായി 5000 രൂപ മുതൽ 25000 രൂപ വരെ വിലയുള്ള ടിക്കറ്റുകളെടുത്ത് രാവിലെ മുതൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരെ നിരാശരാക്കി താരം ഗ്രൗണ്ടിൽ വെറും 15 മിനിറ്റിൽ താഴെ മാത്രമാണ് ചെലവഴിച്ചത്. ഇതിന് പുറമെ, വിഐപികളും സുരക്ഷാ ഉദ്യോഗസ്ഥരും താരത്തെ പൊതിഞ്ഞുനിന്നത് ആരാധകർക്ക് കാഴ്ച മറച്ചു. ഇതിൽ രോഷാകുലരായ കാണികൾ സ്റ്റേഡിയത്തിലേക്ക് കുപ്പിയുൾപ്പെടെയുള്ള വസ്തുക്കൾ വലിച്ചെറിയുകയും കസേരകളും ബാനറുകളും തകർക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് പൊലിസ് മുഖ്യ സംഘാടകനെ അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ പ്രതികരണം

പരിപാടി സംഘടിപ്പിക്കുന്നതിലെ വീഴ്ച ഞെട്ടിപ്പിക്കുന്നതാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റിയെ പ്രഖ്യാപിച്ചതായും അവർ അറിയിച്ചു.

മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി എത്തിയ മെസിക്ക് ഇനി ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് പരിപാടികളുള്ളത്. ശനിയാഴ്ച വൈകുന്നേരം ഹൈദരാബാദിലെ പരിപാടിയാണ്. കൊൽക്കത്തയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന പരിപാടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചിട്ടുണ്ട്.

 

 

 

Lionel Messi's highly-anticipated 'GOAT India Tour 2025' in Kolkata was marred by significant crowd disturbances, leading to the arrest of chief organizer Shatadru Dutta. Disappointed fans, who paid up to ₹25,000 per ticket, reacted angrily after the Inter Miami star spent less than 15 minutes on the Salt Lake Stadium ground. Bottles and chairs were thrown, prompting West Bengal Chief Minister Mamata Banerjee to order an inquiry into the security lapse. Concerns are now rising over the safety and organization of the upcoming events scheduled in Hyderabad, Mumbai, and Delhi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  4 hours ago
No Image

'മെസിക്ക് വേണ്ടി വിവാഹം പോലും മാറ്റിവെച്ചു' ഗോട്ട് ടൂറിനെതിരെ വിമർശനങ്ങളുടെ കൊടുങ്കാറ്റ്

Football
  •  4 hours ago
No Image

വിദ്വേഷ പ്രസ്താവനകൾ തിരിച്ചടിച്ചു: ഹിജാബ് ധരിച്ചതിന് വിദ്യാർഥിനിയെ പുറത്താക്കിയ സെന്റ് റീത്താസ് മുൻ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിലിന് ദയനീയ പരാജയം

Kerala
  •  4 hours ago
No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തതിന് പിടിയിലായ കുലേന്ദ്ര ശർമ്മ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ  

National
  •  5 hours ago
No Image

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

ബ്ലൂചിപ്പ് തട്ടിപ്പ് ഇരകളെ ലക്ഷ്യമിട്ട് വ്യാജ അഭിഭാഷകർ; തട്ടിപ്പുകാർക്കെതിരെ ഇന്ത്യൻ പൊലിസ്

uae
  •  5 hours ago
No Image

ക്ഷേമപെൻഷൻ 'ഔദാര്യമല്ല, ജനങ്ങളുടെ അവകാശം': തിരുത്തൽ പ്രതീക്ഷിക്കുന്നു; എം.എം. മണിയെ തള്ളി എം.എ ബേബി

Kerala
  •  5 hours ago
No Image

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 hours ago
No Image

കൊല്ലം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 hours ago
No Image

ആ ഇന്ത്യൻ താരമാണ് മോശം സമയങ്ങളിൽ എന്നെ പിന്തുണച്ചത്: അഫ്ഗാൻ താരം ഗുർബാസ്

Cricket
  •  5 hours ago