HOME
DETAILS

ഇടതിനോട് 'സലാം' പറഞ്ഞ് പെരിന്തൽമണ്ണ; മൂന്നര പതിറ്റാണ്ടിനു ശേഷം നഗരസഭ പിടിച്ചെടുത്ത് യുഡിഎഫ്

  
December 14, 2025 | 4:52 AM

after more than 35 years of uninterrupted left governance the udf won control of perinthalmanna municipality

പെരിന്തൽമണ്ണ: നിലവിൽവന്ന് മൂന്നര പതിറ്റാണ്ട് തുടർന്ന ഇടതുഭരണം അവസാനിപ്പിച്ച് യു.ഡി.എഫ് പെരിന്തൽമണ്ണ നഗരസഭ പിടിച്ചെടുത്തു. ആകെയുള്ള 37 വാർഡുകളിൽ യു.ഡി.എഫ് 21ഉം എൽ.ഡി.എഫ് 16ഉം സീറ്റ് നേടി. 15 സീറ്റിൽ മത്സരിച്ച ബി.ജെ.പിക്ക് മിക്കയിടത്തും രണ്ടക്കത്തിനപ്പുറം കടക്കാനായില്ല. യു.ഡി.എഫിന് മൊത്തം വാർഡുകളിലായി 4,941 വോട്ടിൻ്റെ ഭൂരിപക്ഷം ലഭിച്ചു. മുസ് ലിം ലീഗ് 12ഉം കോൺഗ്രസ് ഒൻപതും സീറ്റുകൾ നേടി. സി.പിഎം 37 വാർഡിലും ലീഗ് 20ലും കോൺഗ്രസ് 17 വാർഡുകളിലുമാണ് മത്സരിച്ചിരുന്നത്. 
2020ൽ 34 വാർഡുകളായിരുന്നപ്പോൾ എൽ.ഡി.എഫ് 20ഉം യു.ഡി.എഫ് 14ഉം സീറ്റാണ് നേടിയത്. അന്നു ലീഗിന് എട്ടും കോൺഗ്രസിന് ആറും സീറ്റുകളായിരുന്നു. ഇത്തവണ മത്സരിച്ച നിലവിലെ നാലു കൗൺസിലർമാരിൽ രണ്ടുപേർ തോറ്റു. നിലവിലെ വൈസ് ചെയർപേഴ്സണും എൽ.ഡി.എഫിൻ്റെ ചെയർപേഴ്സൺ സ്ഥാനാർഥിയുമായിരുന്ന എ. നസീറ ടീച്ചർ 166 വോട്ടുകൾക്കാണ് 26-ാം വാർഡിൽ തോറ്റത്. 
ഇടത് തെരഞ്ഞടുപ്പ് കമ്മിറ്റി കൺവീനർ കെ. ഉണ്ണികൃഷ്ണൻ 14-ാം വാർഡിൽ കേവലം ഏഴു വോട്ടിനാണ് കോൺഗ്രസിലെ സുബൈറിനോട് അടിയറവ് പറഞ്ഞത്.

1990 ഫെബ്രുവരി 10നാണ് പെരിന്തൽമണ്ണ പഞ്ചായത്ത് നഗരസഭയായത്. 95ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 24 സീറ്റിൽ എൽ.ഡി.എഫ് 13ഉം യു.ഡി.എഫ് 11ഉം സീറ്റ് നേടി. രണ്ടു വർഷത്തിന് ശേഷം രണ്ട് എൽ.ഡി.എഫ് അംഗങ്ങൾ യു.ഡി.എഫിലേക്ക് കൂറുമാറി. ഒപ്പം മറ്റൊരു യു.ഡി.എഫ് മെംബർ എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. 

തുടർന്ന് 2000ലാണ് മൃഗീയ ഭൂരിപക്ഷം എൽ.ഡി.എഫ് നേടിയത്. 2005ൽ എൽ.ഡി.എഫ് 18, യു.ഡി.എഫ് 13 എന്നായി കക്ഷി നില. 2010ൽ  17, 17 എന്ന നിലയിൽ ഒരു കൂട്ടരും ഒപ്പത്തിനൊപ്പം വന്നു. തുടർന്ന് നറുക്കെടുപ്പിൽ ചെയർമാൻ ഇടത് പക്ഷത്തിനും വൈസ്ചെയർമാൻ പദവി കോൺഗ്രസിനും ലഭിച്ചു. രണ്ടു വർഷത്തിന് ശേഷം വൈസ് ചെയർമാൻ്റെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നടക്കുകയും എൽ.ഡി.എഫ് 18, യു.ഡി.എഫ് 16 എന്ന നിലയിലായി. 2015ലെ തെരഞ്ഞെടുപ്പിൽ എൽ.ഡിഎഫിന് 18ഉം യു.ഡി. എഫിന് 13ഉം ആയിരുന്നു കക്ഷി നില.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേഖലയിൽ യുദ്ധഭീതി: പൗരന്മാർക്ക് ജാഗ്രതാനിർദ്ദേശം അയച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം; സുരക്ഷാ മുൻകരുതൽ ശക്തമാക്കി

uae
  •  3 days ago
No Image

സംസ്ഥാനത്ത് എസ്.എം.എ രോഗത്തിനുള്ള സൗജന്യ മരുന്ന് ഇനി 25 വയസ് വരെ; ഇന്ത്യയില്‍ ആദ്യം

Kerala
  •  3 days ago
No Image

അമേരിക്ക-ഇസ്റാഈൽ ആക്രമണങ്ങൾക്ക് തിരിച്ചടി; ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ; ഗൾഫ് മേഖല അതീവ ഗുരുതര സാഹചര്യത്തിലേക്ക്

International
  •  3 days ago
No Image

ഗൾഫ് രാജ്യങ്ങളിൽ വ്യാപക മിസൈൽ ആക്രമണം: അബുദബിയിലും കുവൈത്തിലും സ്ഫോടനം; ​ഗൾഫ് വ്യോമപാത അടച്ചു

uae
  •  3 days ago
No Image

ഇറാൻ - ഇസ്റാഈൽ യുദ്ധം ഗൾഫ് മേഖലയും ഭീതിയിൽ; ബഹ്‌റൈനിൽ സ്ഫോടനശബ്ദം; ഇറാന്റെ ഡ്രോൺ ഖത്തർ വെടിവച്ചിട്ടു

International
  •  3 days ago
No Image

പെരുന്നാളും സ്‌കൂൾ അവധിയും ഒന്നിച്ചെത്തി; യുഎഇയിലെ യാത്രാ ബുക്കിംഗിൽ റെക്കോർഡ് കുതിപ്പ്

uae
  •  3 days ago
No Image

ഇറാനെതിരെ ഇസ്റാഈൽ-അമേരിക്കൻ ആക്രമണം: ഖത്തറിൽ സുരക്ഷാ ജാഗ്രത

International
  •  3 days ago
No Image

ഇറാനെതിരെ ഇസ്‌റാഈല്‍- അമേരിക്കന്‍ ആക്രമണം: 'കരുതിയിരിക്കുക, സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിക്കുക'; പൗരന്മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യ

National
  •  3 days ago
No Image

ഇറാനെതിരെ ഇസ്റാഈൽ-അമേരിക്കൻ സംയുക്ത ആക്രമണം; വിമാനങ്ങൾ കൂട്ടത്തോടെ വഴിതിരിച്ചുവിട്ടു

International
  •  3 days ago
No Image

തിരിച്ചടിച്ച് ഇറാൻ; ഇസ്റാഈലിന് നേരെ മിസൈൽ ആക്രമണം; രാജ്യമുടനീളം അപായ സൈറണുകൾ

International
  •  3 days ago