സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു
സിഡ്‌നി: ആസ്‌ത്രേലിയയിലെ പ്രശസ്തമായ ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. അക്രമികള്‍ 50 തവണ വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.17(ഓസ്ട്രേലിയന്‍ സമയം വൈകുന്നേരം 6.30)ഓടെ, രണ്ടുപേരാണ് വെടിവയ്പ്പ് നടത്തിയത്. രണ്ട് പേരെയും കസ്റ്റഡിയിലെടുത്തതായി പൊലിസ് പറഞ്ഞു.
എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ജൂത ഉത്സവമായ ഹനുക്കയുടെ തുടക്കം കുറിക്കുന്നതിനായി കടല്‍ത്തീരത്ത് ഒരുപാട് പേര്‍ ഒത്തുകൂടിയിരുന്നു. ഇതിനിടെയാണ് രണ്ട് കറുത്ത വസ്ത്രധാരികള്‍ വെടിയുതിര്‍ത്തത്.
ബോണ്ടിയിലെ സംഭവങ്ങള്‍ 'ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന്' ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പ്രതികരിച്ചു.
At least 10 people were killed in a shooting incident at Sydney’s famous Bondi Beach in Australia. The attack took place around 6.30 pm local time, when a large crowd had gathered at the beach to mark the beginning of Hanukkah, an eight-day Jewish festival.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."