HOME
DETAILS
MAL
വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ
December 14, 2025 | 4:29 PM
തിരുവനന്തപുരം: വർക്കലയിൽ വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ. വർക്കല തെറ്റിക്കുളം സ്വദേശി അണുശങ്കർ, സഹോദരൻ അഭിലാഷ് എന്നിവരെയാണ് വർക്കല പൊലിസ് പിടികൂടിയത്. തെറ്റിക്കുളം സ്വദേശിയായ ശശികലക്കും മകൾ അമ്പിളി ദാസിനുമാണ് മർദ്ദനം നേരിടേണ്ടി വന്നത്.
കഴിഞ്ഞ പതിനൊന്നാം തീയതിയാണ് ചെറുന്നിയൂർ മാടൻ നട ക്ഷേത്ര പറമ്പിൽ ബഹളം വെച്ചത്. തുടർന്ന് ഇവർ പൊലിസിനെ വിളിച്ച് അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."