'ഇത് തമിഴ്‌നാടാണ്... സംഘിപ്പടയുമായി വന്നാല്‍ ഇവിടെ ജയിക്കില്ല, ഉദയനിധി മോസ്റ്റ് ഡേഞ്ചറസ്'; അമിത്ഷായ്ക്ക് മറുപടിയുമായി സ്റ്റാലിന്‍
ചെന്നൈ: തമിഴ്‌നാട്ടിലേക്ക് മുഴുവന്‍ സംഘിപ്പടയുമായി വന്നാലും ജയിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അടുത്ത ലക്ഷ്യം തമിഴ്‌നാട് എന്നു പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടി നല്‍കുകയായിരുന്നു സ്റ്റാലിന്‍. ഡിഎംകെയുടെ യൂത്ത് വിങ് തിരുവണ്ണാമലയില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് തമിഴ്‌നാടാണ്.
തമിഴ്‌നാടിന്റെ സ്വഭാവം അമിത് ഷായ്ക്ക് ഇതുവരെ മനസിലായിട്ടില്ല. അഹങ്കാരത്തിന് മുന്നില്‍ തമിഴ്‌നാട് തല കുനിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ഉദയനിധി 'മോസ്റ്റ് ഡേഞ്ചറസ്' എന്ന പരാമര്‍ശവും എം.കെ സ്റ്റാലിന്‍ നടത്തി. എതിരാളികളെ സംബന്ധിച്ച് ഏറ്റവും അപകടകാരി ഉദയനിധി എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.
തെരഞ്ഞെടുപ്പില്‍ കൂടുതല്‍ യുവാക്കള്‍ക്ക് സീറ്റ് നല്‍കാനും ഡിഎംകെ തീരുമാനിച്ചിട്ടുണ്ട്. ഡിഎംകെയുടെ യുവജന വിഭാഗത്തിന്റെ വടക്കന്‍ മേഖലാ യോഗത്തിലാണ് സ്റ്റാലിന്റെ പരാമര്‍ശം. യുവാക്കളെ രംഗത്തിറക്കണമെന്ന ഉദയനിധിയുടെ അഭ്യര്‍ത്ഥന അംഗീകരിച്ചതായി സ്റ്റാലിന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ യൂത്ത് വിങ് നേതാക്കളെ മത്സരിപ്പിക്കും എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.
ടിവികെ അധ്യക്ഷന്‍ വിജയ് യുവാക്കളെ ആകര്‍ഷിക്കുന്നതിനാലാണ് ഡിഎംകെയുടെ ഈ തന്ത്രം എന്നാണ് വിലയിരുത്തല്‍. ബിജെപി തമിഴ്‌നാടിനെ അവഗണിക്കുന്നു എന്ന പ്രചാരണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയതിനാല്‍, ബിജെപി വിരുദ്ധത കൂടുതല്‍ ശക്തമായി ഉന്നയിച്ച് മുന്നോട്ടുപോവുക എന്ന തീരുമാനത്തിലാണ് സ്റ്റാലിനും.
അടുത്തത് ബംഗാളും തമിഴ്‌നാടുമെന്ന് അമിത് ഷാ
ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് അടുത്തത് ബംഗാളും തമിഴ്‌നാടുമെന്ന പരാമര്‍ശം സ്റ്റാലിന്റെ പേരെടുത്ത് പറഞ്ഞ് അമിത് ഷാ നടത്തിയത്. മധുരയില്‍ നടന്ന ബിജെപിയുടെ പൊതുസമ്മേളനത്തിലാണ്, 2026ല്‍ ബംഗാളിലും തമിഴ്‌നാട്ടിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ അവകാശവാദം ഉന്നയിച്ചത്.
നാല് വര്‍ഷത്തെ ഭരണത്തിനിടെ അഴിമതിയുടെ എല്ലാ പരിധികളും ഡിഎംകെ ലംഘിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 450 കോടി രൂപയുടെ പോഷകാഹാര കിറ്റുകള്‍ ഒരു സ്വകാര്യ കമ്പനിക്ക് കൈമാറിയതിലൂടെ ഡിഎംകെ വലിയ അഴിമതിയും നടത്തി. ദരിദ്രര്‍ക്ക് ഭക്ഷണം നിഷേധിച്ച സര്‍ക്കാരാണ് സ്റ്റാലിന്റേതെന്നും അമിത് ഷാ പറഞ്ഞു.
'സ്റ്റാലിന്‍ സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ നീണ്ട പട്ടിക എന്റെ പക്കലുണ്ട്. പക്ഷേ അവ ഓരോന്നും വിശദീകരിച്ച് സമയം കളയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഡിഎംകെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ 60 ശതമാനവും പാലിച്ചില്ല. മിസ്റ്റര്‍ സ്റ്റാലിന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ എത്ര എണ്ണം പാലിച്ചെന്ന് ജനങ്ങളോട് പറയാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു' - എന്നുമാണ് അമിത് ഷാ പറഞ്ഞത്.
Tamil Nadu Chief Minister M.K. Stalin strongly rejected Union Home Minister Amit Shah’s claim that Tamil Nadu would be the BJP’s next political target. Speaking at a DMK Youth Wing event in Tiruvannamalai, Stalin said Tamil Nadu would not bow to arrogance and that even a full-scale BJP campaign would fail in the state. He remarked that Amit Shah still does not understand the nature of Tamil Nadu. Stalin also described Udhayanidhi Stalin as the “most dangerous” opponent for rivals and announced that the DMK plans to give more seats to young leaders in upcoming elections, including fielding Youth Wing leaders in the Assembly polls. This move is seen as a strategy to counter the growing appeal of TVK leader Vijay among young voters.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."