HOME
DETAILS

'ഈ വഷളന്റെ സിനിമയാണോ വയ്ക്കുന്നത്' യാത്രയ്ക്കിടെ ദിലീപിന്റെ 'ഈ പറക്കും തളിക' വച്ച കെഎസ്ആര്‍ടിസി ബസില്‍ പ്രതിഷേധം

  
December 15, 2025 | 5:33 AM

protest over screening of dileep film on ksrtc bus in thiruvananthapuram

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍  നടന്‍ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ തര്‍ക്കവും പ്രതിഷേധവും. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായിരുന്നു ദിലീപ്.  തിരുവനന്തപുരം തൊട്ടില്‍പ്പാലം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ബസില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി രശ്മി ആര്‍ ശേഖറാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. പിന്നാലെ ബസിലെ മറ്റു ചില യാത്രക്കാരും ഇവരെ പിന്തുണച്ചു. എന്നാല്‍ കുറ്റവിമുക്തനായ സാഹചര്യത്തില്‍ ദിലീപ് ചിത്രം വയ്ക്കുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടവരും ബസിലുണ്ടായിരുന്നു.

ബസ് യാത്ര പുറപ്പെട്ട വേളയില്‍ത്തന്നെ ദിലീപ് നായകനായ 'പറക്കുംതളിക' എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. ഇതോടെ ഈ വഷളന്റെ സിനിമയാണല്ലോ പ്രദര്‍ശിപ്പിക്കുന്നതെന്ന് രശ്മിയുടെ മകന്‍ അഭിപ്രായപ്പെടുകയായിരുന്നു. ഇതോടെ രശ്മി കണ്ടക്ടറോട് പറഞ്ഞ് സിനിമ ഒഴിവാക്കാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കാനോ ആവശ്യപ്പെട്ടു. എന്നാല്‍ കണ്ടക്ടര്‍ ആദ്യഘട്ടത്തില്‍ ആവശ്യം നിരാകരിക്കുകയാണ് ചെയ്തത്.

അടുത്ത സ്റ്റോപ്പായ വട്ടപ്പാറയിലേക്ക് ടിക്കറ്റ് നല്‍കി അവിടെ ഇറങ്ങാന്‍ രശ്മിയോടു ആവശ്യപ്പെടുകയും ചെയ്തു. അടൂരിലേക്കായിരുന്നു രശ്മിയ്ക്കു പോവേണ്ടിയിരുന്നത്. എന്നാല്‍ ബസിലുള്ള യാത്രക്കാരില്‍ ഭൂരിഭാഗം പേരും ദിലീപിന്റെ ചിത്രം വേണ്ട എന്ന നിലപാട് സ്വീകരിച്ചതോടെ കണ്ടക്ടര്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കുകയായിരുന്നു.

 

A dispute and protest broke out on a KSRTC Super Fast bus in Thiruvananthapuram after a film starring actor Dileep was screened during the journey. The incident occurred on Saturday evening on a bus passing through Thottippalam. Dileep had previously been accused in the actress assault case, which triggered objections from some passengers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് തമിഴ്‌നാടാണ്... സംഘിപ്പടയുമായി വന്നാല്‍ ഇവിടെ ജയിക്കില്ല, ഉദയനിധി മോസ്റ്റ് ഡേഞ്ചറസ്'; അമിത്ഷായ്ക്ക് മറുപടിയുമായി സ്റ്റാലിന്‍

National
  •  5 hours ago
No Image

സിവില്‍ ഐഡി പുതുക്കാന്‍ ഇനി ഓഫീസ് കയറി ഇറങ്ങേണ്ട; നാല് പുതിയ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ അവതരിപ്പിച്ച് കുവൈത്ത്

Kuwait
  •  5 hours ago
No Image

'ഞങ്ങള്‍ക്ക് അരിവാള് കൊണ്ടും ചില പണികളൊക്കെ അറിയാം, മുസ്‌ലിം ലീഗ് കരിദിനം ആചരിക്കേണ്ടി വരും' കൊലവിളി പ്രസംഗവുമായി സി.പി.എം ഏരിയ കമ്മിറ്റി അംഗം 

Kerala
  •  5 hours ago
No Image

ടി-20 ലോകകപ്പിൽ ആ രണ്ട് താരങ്ങൾ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തും: അഭിഷേക് ശർമ്മ

Cricket
  •  5 hours ago
No Image

മെസ്സി ഇന്ന് ഡല്‍ഹിയില്‍; മോദിയേയും ചീഫ് ജസ്റ്റിസിനേയും സൈനിക മേധാവിയേയും കാണും 

National
  •  6 hours ago
No Image

മർമി 2026: ഖത്തർ അന്താരാഷ്ട്ര ഫാൽക്കൺ വേട്ടമേളയുടെ രജിസ്ട്രേഷൻ ആരംഭിച്ചു

qatar
  •  5 hours ago
No Image

ബോണ്ടി ബീച്ച് വെടിവെപ്പ്: മരണം 15 ആയി, മരിച്ചവരില്‍ 10 വയസ്സുകാരിയും;  അക്രമികള്‍ അച്ഛനും മകനുമെന്ന് പൊലിസ് 

International
  •  6 hours ago
No Image

എഴുത്തുകാരൻ എം രാഘവൻ അന്തരിച്ചു

Kerala
  •  6 hours ago
No Image

കുവൈത്തിൽ സർക്കാർ ജോലികൾക്ക് ഇനി മയക്കുമരുന്ന് പരിശോധന നിർബന്ധം

Kuwait
  •  7 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മുസ്‌ലിം ലീഗിന് വർധിച്ചത് 713 സീറ്റ്

Kerala
  •  8 hours ago