HOME
DETAILS

'ക്ഷേത്രനടയില്‍ ബാങ്കുവിളി പാടില്ല, പച്ചപ്പള്ളിയും നിസ്‌ക്കാരവും വേണ്ട, കാര്യങ്ങള്‍ കൈവിട്ട് പോവും മുമ്പ് പ്രതികരിക്കുക'  അയ്യപ്പന്‍ വിളക്കുകളിലെ വാവര്‍ പള്ളി മോഡലുകള്‍ക്കെതിരെ കെ.പി ശശികല

  
Web Desk
December 15, 2025 | 9:42 AM

kp sasikala opposes vavar mosque models at ayyappan vilakku events

ഗുരുവായൂര്‍: അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച് ക്ഷേത്ര നടകളില്‍ വാവര്‍ പള്ളികളുടെ മോഡല്‍ നിര്‍മിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. ക്ഷേത്ര നടയില്‍ ബാങ്കുവിളിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും ബാങ്കും നിസ്‌ക്കാരവും അമ്പലത്തില്‍ ഉണ്ടാകില്ലെന്ന് നമ്മള്‍ തീരുമാനിക്കണമെന്നുമാണ് അവര്‍ ഫേസ്ബുക്ക് കുറിപ്പ് വഴി ആഹ്വാനം ചെയ്യുന്നത്.  അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച് മമ്മിയൂര്‍ ക്ഷേത്രനടയില്‍ വാഴതണ്ട് കൊണ്ട് കെട്ടിയുണ്ടാക്കിയ 'വാവര്‍ പള്ളി'യുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ശശികലയുടെ വിമര്‍ശനം.

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ പച്ചപ്പള്ളി ഉണ്ടാക്കിയിട്ട് ആര്‍ക്കും കുരു പൊട്ടിയില്ലെന്നും എന്നാല്‍ അതേ നടയില്‍ ഇതിനൊപ്പം ഒരു കാവികൊടി കണ്ടാല്‍ നാട്ടിലെ സകലമാന 'ക്ഷുദ്രജീവികള്‍'ക്കും മൂട്ടില്‍ കൃമികടി തുടങ്ങിയേനെയെന്നും ശശികല ആക്ഷേപിക്കുന്നു.

മതസാഹോദര്യത്തിന്റെ പേരില്‍ അയ്യപ്പന്‍ വിളക്കുകളില്‍ ഇടംപിടിച്ച ഹൈന്ദവേതര പരിപാടികളും ചിഹ്നങ്ങളും പൂര്‍ണമായി വിലക്കണമെന്ന് സൂചിപ്പിക്കുന്നതാണ് അവരുടെ പോസ്റ്റ്.

പോസ്റ്റ് ഇങ്ങനെ

മമ്മിയൂര്‍ ക്ഷേത്രനടയില്‍ തലയുയര്‍ത്തി നില്ക്കുന്ന പച്ച പള്ളി 
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ പച്ചപ്പള്ളി ഉണ്ടാക്കിയിട്ട് ആര്‍ക്കും കുരു പൊട്ടിയില്ല !
എന്നാല്‍ അതേ നടയില്‍ ഇതിനൊപ്പം വാഴപ്പിണ്ടി കൊണ്ട്  കെട്ടുന്ന അയ്യപ്പ ക്ഷേത്രത്തില്‍ ഒരു ചെറിയ കാവിക്കൊടിയോ
കാവി അലങ്കാരമോ അല്ലെങ്കില്‍ പള്ളിയില്‍ കാട്ടിയ പോലെ കാവി താഴികക്കുടമോ വെച്ചിരുന്നെങ്കില്‍ നാട്ടിലെ സകലമാന ക്ഷുദ്രജീവികള്‍'ക്കും മൂട്ടില്‍ കൃമികടി തുടങ്ങിയേനേ!

കൊല്ലം മുതുപ്പിലാക്കാട് ക്ഷേത്രത്തിനു മുന്‍പില്‍ (അകത്തല്ല). ഇട്ട അത്തപൂക്കളത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയതിന് ഉണ്ടാക്കിയ പുകിലൊന്നും നാം മറന്നിട്ടില്ലല്ലോ?
ഇങ്ങനയേ അയ്യപ്പന്‍ വിളക്ക് നടത്താന്‍ കഴിയു എന്ന ശാഠ്യമുള്ള വിളക്കു സംഘങ്ങള്‍ക്ക്  നമ്മള്‍ സംഘടനകള്‍ വിലക്ക് തന്നെ പ്രഖ്യാപിക്കണം.

മറ്റുള്ളവര്‍ വിളിക്കുമായിരിക്കും വിളിക്കട്ടെ
പക്ഷേ നമ്മുടെ ഒരു സഹകരണവും ഉണ്ടാകരുത്.
പറ്റുമെങ്കില്‍ വേണ്ടി വന്നാല്‍ മര്യാദക്കാരായ സ്വാമി ഭക്തരായ  വിളക്കു സംഘക്കാരെ വിളിച്ച് സമാന്തരമായി മറ്റൊരു വിളക്ക് വേറൊരു ദിവസം നടത്തേണ്ടതിനെ പറ്റിയും ആലോചിക്കേണ്ടി വരും !
ഒരു നാട്ടില്‍ രണ്ടു വിളക്ക് പാടില്ല എന്നൊന്നും ഇല്ലല്ലോ.
എന്തായാലും സംഗതി കൈവിട്ടുപോകും മുമ്പ് നാം പ്രതികരിക്കേണ്ടിയിക്കുന്നു
'
പഴയ കാലത്തും പള്ളിയുടെ രൂപത്തില്‍ കെട്ടുമായിരുന്നു . ഇത്രയും അഹങ്കാരം അന്ന് അതില്‍ കാട്ടിയിരുന്നില്ല
ഒരിക്കലും ബാങ്കും നിസ്‌ക്കാരവും നടത്തിയിരുന്നില്ല .
ക്ഷേത്ര നടയില്‍ വാങ്കുവിളിക്കുന്നവരെ നിര്‍ത്തിക്കുക തന്നെ വേണം. 
അടുത്ത വര്‍ഷം പച്ചപ്പള്ളിയും ബാങ്കും നിസ്‌ക്കാരവും അമ്പലത്തില്‍ ഉണ്ടാകില്ല എന്ന് നമ്മള്‍ തീരുമാനിച്ചാല്‍ അത് നടപ്പിലാക്കാന്‍ നമുക്ക് 
കഴിയും 
കഴിയും
കഴിയണം

 

kp sasikala has criticised vavar mosque-style models at ayyappan vilakku events, stating that azan near temples and mosque rituals should not be promoted and warning against remaining silent before issues escalate.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം

Kerala
  •  an hour ago
No Image

രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ: വിനിമയനിരക്കിൽ വർദ്ധന; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ 'ബെസ്റ്റ് ടൈം'

uae
  •  an hour ago
No Image

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി 311 കേന്ദ്രങ്ങൾക്ക് അം​ഗീകാരം നൽകി യുഎഇ

uae
  •  an hour ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല കമ്മ്യൂണിസ്റ്റുകാർ യു.ഡി.എഫിന് വോട്ട് ചെയ്തു; യു.ഡി.എഫാണ് അവരുടെ ഇനിയുള്ള ഏക പ്രതീക്ഷ; വി.ഡി സതീശൻ

Kerala
  •  an hour ago
No Image

പലസ്തീൻ ചിത്രങ്ങളുൾപ്പെടെ 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചു; 'ഭ്രാന്തമായ നടപടി'; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി എം.എ ബേബി

Kerala
  •  2 hours ago
No Image

ഡോളറിനെതിരെ ഇടിഞ്ഞുതാഴ്ന്ന് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ

Economy
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരായ സൈബർ ആക്രമണത്തിൽ ഹൈക്കോടതിയിൽ നിവേദനം; കോടതിയലക്ഷ്യ നടപടിക്ക് ആവശ്യം

Kerala
  •  3 hours ago
No Image

ദുബൈയിലെ അൽ അമർദി സ്ട്രീറ്റിൽ വാഹനാപകടം; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

uae
  •  3 hours ago
No Image

നാട്ടിലേക്ക് അയക്കുന്ന സാധനങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നതായി പ്രവാസികൾ; കാർഗോ രംഗത്ത് വ്യാജന്മാരുടെ അഴിഞ്ഞാട്ടം

Saudi-arabia
  •  3 hours ago
No Image

മെസ്സി ഡൽഹിയിലെത്താൻ വൈകി: കാത്തിരുന്ന് മടുത്ത് മോദി; അവസാന നിമിഷം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

Football
  •  3 hours ago