നെഞ്ചിൽ പിടിച്ചുതള്ളി, മുഖത്തടിച്ചു; പൊലിസ് സ്റ്റേഷനിൽ ഗർഭിണിക്ക് നേരെ എസ്.എച്ച്.ഒയുടെ ക്രൂരമർദ്ദനം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊച്ചി: പൊലിസ് സ്റ്റേഷനുള്ളിൽ വെച്ച് ഗർഭിണിയായ യുവതിയെ എസ്.എച്ച്.ഒ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. 2024-ൽ എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പരസ്യമായത്. അന്നത്തെ എറണാകുളം നോർത്ത് എസ്.എച്ച്.ഒ ആയിരുന്ന പ്രതാപചന്ദ്രനാണ് ഗർഭിണിക്കെതിരെ ക്രൂരമായ അതിക്രമം നടത്തിയത്. പൊലിസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന യുവാവിന്റെ ഭാര്യ ഷൈമോൾ എൻ. ജെ.യെ പ്രതാപചന്ദ്രൻ മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
മർദ്ദനമേറ്റ ഷൈമോൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതിയിൽ നിന്നാണ് ദൃശ്യങ്ങൾ കൈക്കലാക്കിയത്. പുറത്തുവന്ന ദൃശ്യങ്ങളിൽ പൊലിസ് ഉദ്യോഗസ്ഥൻ യുവതിയെ ശക്തമായി മുഖത്തടിക്കുന്നതും നെഞ്ചിൽ പിടിച്ച് തള്ളുന്നതും വ്യക്തമാണ്. വനിതാ പൊലിസുകാർ ഉൾപ്പെടെയുള്ളവർ നോക്കിനിൽക്കെയായിരുന്നു ഈ അതിക്രമം.
നിലവിൽ അരൂരിൽ സേവനമനുഷ്ഠിച്ച് വരികയാണ് എസ്എച്ച്ഒ പ്രതാപചന്ദ്രൻ. മർദ്ദനത്തിന്റെ വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടും കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
ക്രൂരമായ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും കുറ്റാരോപിതനായ ഉദ്യോഗസ്ഥനെതിരെ ഇതുവരെ കർശനമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ഒരു സ്ത്രീയെ സ്റ്റേഷനുള്ളിൽ വെച്ച് പരസ്യമായി മർദ്ദിച്ച പൊലിസിന്റെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ ഉൾപ്പെടെയുള്ളവർ ഇടപെടണമെന്ന ആവശ്യം ശക്തമാവുകയാണ്.
A disturbing CCTV clip from 2024 has surfaced, showing the then-SHO of Ernakulam North Police Station, Prathapachandran, brutally assaulting a pregnant woman inside the station. The victim, Shaimol N.J., who was at the station regarding her husband’s custody, was seen being slapped across the face and shoved in the chest by the officer.
The footage was finally made public after Shaimol’s persistent legal battle to obtain the evidence from the court. Despite the clear visuals of violence occurring in front of other police personnel, the officer—who is currently serving in Adoor—has yet to face strict disciplinary action. The incident has sparked widespread outrage, with many calling for immediate intervention by the Human Rights Commission.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."