ഭരണാനുമതിയുണ്ട്; പക്ഷേ, ഫണ്ടില്ല പൊലിസിനുള്ള 'ബോഡി വോൺ കാമറ' പദ്ധതി കടലാസിൽ
കണ്ണൂർ: സംസ്ഥാനത്തെ പൊലിസ് സേനയ്ക്ക് ' ബോഡി വോൺ കാമറ ' വാങ്ങുന്നതിന് സർക്കാരിന്റെ ഭരണാനുമതി ലഭിച്ചെങ്കിലും ഫണ്ട് അനുവദിക്കാത്തതിനാൽ പദ്ധതി കടലാസിൽ. സംസ്ഥാനത്തെ പൊലിസുകാർക്ക് ശരീരത്തിൽ ഘടിപ്പിക്കുന്ന ' ബോഡി വോൺ കാമറ ' വാങ്ങുന്നതിനായി 2025-2026 കാലയളവിൽ മോഡണൈസേഷൻ ഓഫ് പൊലിസ് ഫോഴ്‌സ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 2.7 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ളത്. എന്നാൽ, സർക്കാർ ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല. സർക്കാർ 2016 മുതൽ 2019 വരെ 310 ' ബോഡി വോൺ കാമറ ' വാങ്ങിയിരുന്നു. സംസ്ഥാനത്ത് 55,000ത്തോളം പൊലിസുകാരുണ്ട്. ഇവർക്കെല്ലാം ' ബോഡി വോൺ കാമറ ' വാങ്ങുന്നതിനുള്ള പദ്ധതിയാണ് ഫണ്ടില്ലാത്തതിനാൽ നടപ്പാകാത്തത്. പൊലിസിനെതിരേ പരാതികൾ വ്യാപകമാകുന്ന കാലത്ത് ' ബോഡി വോൺ കാമറ ' അത്യാവശ്യമാണെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
' ബോഡി വോൺ കാമറ '
പൊലിസുകാരുടെ ശരീരത്തിൽ ഘടിപ്പിക്കുന്നതാണ് ' ബോഡി വോൺ കാമറ '. കേസ് നടത്തിപ്പിന്റെ സുതാര്യതയ്ക്കും തെളിവിനും ഉപയോഗിക്കാൻ പറ്റുന്നതാണ് ഇവയിൽ നിന്നുള്ള വിഡിയോകളും പടങ്ങളും.
government approved the purchase of 'body-worn cameras' for the state police, the project is stalled on paper due to lack of funds.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."