ബ്ലൂ ഇക്കോണമി നയം; കേരളത്തില്‍ മീന്‍ കിട്ടാക്കനിയാകും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി ആഴക്കടലില്‍നിന്ന് മത്സ്യങ്ങളെ വ്യാവസായികാടിസ്ഥാനത്തില്‍ പിടിച്ചെടുക്കാനുള്ള നീക്കം ആഴക്കടലില്‍ മത്സ്യക്കൊള്ളയ്ക്ക് വഴിയൊരുക്കുന്നു.
ഇതോടെ കേരളത്തില്‍ മീന്‍ കിട്ടാക്കനിയാകുമെന്ന് ആശങ്ക. 50 മീറ്റര്‍വരെ നീളമുള്ള യാനങ്ങള്‍ മീന്‍പിടിത്തത്തിനായി ഉപയോഗിക്കാനുള്ള നിര്‍ദേശമാണ് ആഴക്കടലില്‍ മത്സ്യക്കൊള്ളയ്ക്ക് കാരണമാകുന്നത്. നിലവില്‍ യാനങ്ങള്‍ക്ക് 24 മീറ്ററില്‍ താഴെ മാത്രമാണ് നീളം.
ആഴക്കടലില്‍ വന്‍കിട മീന്‍പിടിത്ത കപ്പലുകള്‍ രംഗത്തെത്തുന്നതോടെ ചെറുകിട യാനങ്ങള്‍ക്കും ബോട്ടുകള്‍ക്കും മത്സ്യലഭ്യത തീരെകുറയും. കേന്ദ്ര സര്‍ക്കാരിന്റെ ബ്ലൂ ഇക്കണോമി നയത്തിന്റെ തുടര്‍ച്ചയായി വ്യാവസായിക അടിസ്ഥാനത്തില്‍ മത്സ്യബന്ധനം നടത്തുന്നതില്‍ ആശങ്കയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. ബ്ലൂ ഇക്കണോമി നയത്തിന്റെ ടി.പി കേസ് പ്രതിക്ക് പരോൾ
തുടര്‍ച്ചയായി മീന്‍ പിടുത്തതിനായി കരട് നയത്തില്‍ വരുത്തിയ മാറ്റത്തില്‍ കേരളം കേന്ദ്രത്തെ ആശങ്ക അറിയിച്ചതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
കരട് ചട്ടത്തിലെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി ക്ലോസ് തിരിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് നിർദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വന്‍കിട കമ്പനികളുടെ യാനങ്ങള്‍ ഉപയോഗിച്ച് ആഴക്കടലില്‍ മത്സ്യബന്ധനം നടത്താനാണ് കേന്ദ്ര നീക്കത്തിന് പിന്നിലെന്നാണ് വിമര്‍ശനം.
the central government’s deep-sea fishing initiative under the blue economy policy may lead to overexploitation of marine resources.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."