ഐ.ആര്‍.ഡി.പിയുടെ ഓണം-ബക്രീദ് വിപണനമേള ഉദ്ഘാടനം ചെയ്തു
കോട്ടയം: ഗ്രാമവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുളള ഐ.ആര്‍.ഡി.പിഎസ്.ജി.എസ്.വൈുടുംബശ്രീ ഓണം- ബക്രീദ് വിപണനമേള ബേക്കര്‍ മൈതാനത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടര്‍ സി. എ. ലത മുഖ്യപ്രഭാഷണം നടത്തി. പി.എ.യു പ്രോജക്ട് ഡയറക്ടര്‍ ജെ. ബെന്നി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൂസമ്മ ജെയിംസിന് ആദ്യവില്പന നടത്തി. കഴിഞ്ഞവര്‍ഷത്തെ മേളയില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടത്തിയ കടുത്തുരുത്തി ബ്ലോക്കിനുളള ട്രോഫി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൂസമ്മ ജെയിംസ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. സുഗതന്‍, ലിസമ്മ ബേബി, ശോഭാസലിമോന്‍, ജയേഷ് മോഹന്‍, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈന തോമസ്, കോട്ടയം അസി. ഡവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) പി. എസ് ഷിനോ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ സ്വാഗതവും പി.എ.യു അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ജെ. പ്രമീളാകുമാരി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന ബ്ലോക്കു പഞ്ചായത്തുതല അത്തപ്പൂക്കള മത്സരത്തില്‍ ളാലം ബ്ലോക്ക് പഞ്ചായത്തിന് ഒന്നാം സ്ഥാനവും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മേളയില്‍ ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളും കുടുംബശ്രീയും ഡയറി ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റുകളും സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."